കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിവന്ന സമരം പിൻവലിച്ചു.ബിഷപ്പിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി പ്രവർത്തകർ അറിയിച്ചു. കേരളത്തിലെ ജനങ്ങളുടെ വിജയമാണ് ഫ്രാങ്കോയുടെ അറസ്റ്റിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സമരസമിതി നേതാക്കള്‍ പ്രതികരിച്ചു. ഇന്ന് കന്യാസ്ത്രീകള്‍ കൂടി സമര പന്തലിലെത്തിയ ശേഷം സമരം ഔദ്യോഗികമായി അവസാനിപ്പിക്കും.ഇന്നലെ രാത്രി എട്ടുമണിയോടുകൂടി ബിഷപ്പിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയതിനു ശേഷമാണ് സമരം അവസാനിപ്പിച്ചത്.തുടര്‍ന്ന് നിരാഹാരം അനുഷ്ടിച്ച് വന്ന പി ഗീതയ്ക്കും, ഫ്രാന്‍സിസിനും ഇന്നലെ 24 മണിക്കൂര്‍ നിരാഹാരം തുടങ്ങിയ സിസ്റ്റര്‍ ഇമല്‍ഡ അടക്കം 5 വനിതകള്‍ക്കും നാരങ്ങനീര് നല്കി സമരം അവസാനിപ്പിച്ചു. ഇന്ന് കുറവിലങ്ങാട്ടെ മഠത്തിലെ കന്യാസ്ത്രീകള്‍ കൂടിയെത്തി ആഹ്ലാദ പ്രകടനം നടത്തിയ ശേഷം മാത്രമായിരിക്കും അനിശ്ചിതകാല സമരത്തിന്റെ ഔദ്യോഗിക സമാപനം.