കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടക്കുന്ന പോലീസ് അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അന്വേഷണസംഘമാണെന്നും വ്യക്തമാക്കി.ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ സാക്ഷിമൊഴികൾ മാത്രം പോര. തെളിവുകൾ കൂടി ശേഖരിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ ഹൈക്കോടതി ആരോപണ വിധേയൻ കോടതിയ്ക്ക് അതീതനല്ലെന്നും വ്യക്തമാക്കി. അഞ്ചു സംസ്ഥാനങ്ങളിലായി ഏഴു ജില്ലകളില്‍ തെളിവെടുപ്പും അന്വേഷണവും നടന്നുവെന്ന് പൊലീസ് സംഘം കോടതിയെ അറിയിച്ചു. സാക്ഷി മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെങ്കിൽ വിശദമായി ചോദ്യം ചെയ്യണം.കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇതിൽ പരാതിയുണ്ടെങ്കിൽ കന്യാസ്ത്രീക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 19 ന് ചോദ്യം ചെയ്തതിന് ശേഷം ഹരജികൾ 24ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
Kerala, News
ജലന്ധർ ബിഷപ്പിനെതിരായുള്ള അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി
Previous Articleകെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്