Kerala, News

പയ്യന്നൂരിൽ എഫ്‌സിഐ സംഭരണശാലയിൽ തീപിടുത്തം;ലക്ഷക്കണക്കിന് രൂപയുടെ അരി നശിച്ചു

keralanews fire broke out in f c i godown in payyannur rice worth lakhs of rupees damaged

കണ്ണൂർ:പയ്യന്നൂർ എഫ്‌സിഐ സംഭരണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ അരി നശിച്ചു.റേഷൻ കടകളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ച 400 ചാക്ക് അരിയാണ് കത്തിനശിച്ചത്.പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ എഫ്‌സിഐയുടെ സംഭരണ ശാലയിലെ സി ബ്ലോക്കിലെ കെട്ടിടത്തിലാണ് ഇന്നലെ വൈകുന്നേരം ആറുമണിയോട് കൂടി തീപിടുത്തമുണ്ടായത്.ഗോഡൗണിൽ നിന്നും പുകഉയരുന്നത് കണ്ട പരിസരവാസികളാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്.അവരെത്തി ഗൗഡൗൺ തുറക്കുമ്പോഴേക്കും അകം നിറയെ പുകകൊണ്ട് മൂടിയിരുന്നു.മൂന്നാൾ ഉയരത്തിൽ അടുക്കിവെച്ച ചാക്കുകൾക്കാണ് തീപിടിച്ചത്.മുകളിലത്തെ ചാക്കുകളുടെ തീയണച്ചെങ്കിലും അടിയിലത്തെ ചാക്കുകൾ നനഞ്ഞു കുതിർന്നിരുന്നു.പയ്യന്നൂരിൽ നിന്നും പി.പി പവിത്രന്റെ നേതൃത്വത്തിലുള്ള രണ്ടു യൂണിറ്റ് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ഇവിടെ അരി കേടുകൂടാതെ സൂക്ഷിക്കാൻ അലുമിനിയം ഫോസ്‌ഫേഡ് ഉപയോഗിക്കുന്നുണ്ട്.ഇത് ഈർപ്പവുമായി ചേർന്നാൽ തീപിടുത്തമുണ്ടാകാൻ സാധ്യതയുണ്ടെന്നും അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു.

Previous ArticleNext Article