Kerala, News

കണ്ണൂർ എയർപോർട്ടിൽ കാലിബ്രേഷൻ വിമാനമിറങ്ങി;പരിശോധന ഇന്നും തുടരും

keralanews calibration flight landed at kannur airport and the inspection will continue today

കണ്ണൂർ:കണ്ണൂർ എയർപോർട്ടിൽ കാലിബ്രേഷൻ വിമാനമിറങ്ങി.ഇന്‍സ്ട്രമെന്റല്‍ ലാന്റിംങ് സിസ്റ്റത്തിന്റെ കൃത്യത പരിശോധിക്കുന്നതിന് വേണ്ടിയാണ് എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ കാലിബ്രേഷന്‍ വിമാനം ഇന്നലെ ഉച്ച തിരിഞ്ഞ് 4.35 ഓടെ പറന്നിറങ്ങിയത്. രണ്ട് മണിയോടെ കണ്ണൂരില്‍ വിമാനമിറങ്ങുമെന്നും മൂന്ന് മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറക്കുമെന്നുമായിരുന്നു അറിയിപ്പ്. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട് ഹൈദരാബാദ് വഴി കണ്ണൂരിലെത്തുമ്ബോഴേക്കും സമയം വൈകിയിരുന്നു. അതിനാല്‍ ഒരു റൗണ്ട് ആകാശത്ത് വട്ടമിട്ട് പറന്നശേഷം വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. പരിശോധന ഇന്നും തുടരും.കാലാവസ്ഥ അനുകൂലമായായാല്‍ രാവിലെ 10 മണിക്ക് തന്നെ പരിശോധന ആരംഭിക്കും. ഒരാഴ്‌ച്ച മുമ്ബ് കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നാവിക സേനയുടെ വിമാനം മൂന്ന് തവണ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയിരുന്നു. കാലിബ്രേഷന്‍ വിമാനത്തിന്റെ പരിശോധന പൂര്‍ത്തിയായാല്‍ സിവില്‍ ഏവിയെഷന്റെ അന്തിമഘട്ട പരിശോധന നടത്തും. ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം പ്രവർത്തന സജ്ജമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി വിമാനം നിരവധി തവണ പറന്നുയരുകയും ലാൻഡിംഗ് ചെയ്യേണ്ടതുമുണ്ട്.പരിശോധന വിജയകരമായാൽ വിമാനം ഇന്ന് വൈകുന്നേരം തന്നെ ഡൽഹിയിലേക്ക് മടങ്ങുമെന്നും അധികൃതർ അറിയിച്ചു.കഴിഞ്ഞ ഫെബ്രുവരിയില്‍ പരീക്ഷണ പറക്കലിന്റെ ഭാഗമായി ഡോണിയര്‍ വിമാനം കണ്ണൂരിലെത്തിയിരുന്നു. ഡി.വി.ഒ. ആര്‍. ഉപകരണ പരിശോധനക്കായിരുന്നു വിമാനമെത്തിയത്.എന്നാല്‍ സിഗ്‌നല്‍ പരിധിയില്‍ വിമാനം വട്ടമിട്ട് പറക്കുകയായിരുന്നു. ഇന്നലെയെത്തിയ വിമാനം റണ്‍വേയില്‍ തന്നെയാണ് ഇറക്കിയത്.

Previous ArticleNext Article