തിരുവനന്തപുരം: ഓണാവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രളയബാധിത പ്രദേശങ്ങളിലെ 270 സ്‌കൂളുകള്‍ ഒഴികെയുള്ള സ്‌ക്കൂളുകളാണ് ഇന്ന് തുറക്കുന്നത്. ദുരിതാശ്വാസ ക്യാമ്ബുകളായിരുന്ന ആലപ്പുഴ ജില്ലയിലെയും എറണാകുളത്തെ പറവൂര്‍, ആലുവ എന്നിവിടങ്ങളിലെയും ഏതാനും സ്‌കൂളുകള്‍ തുറക്കില്ല. ഇവിടെ രണ്ടുമൂന്നു ദിവസത്തിനകം ക്യാമ്ബുകള്‍ പിരിച്ചുവിടാനാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നല്ല ഉത്സാഹത്തോടെ തന്നെ എല്ലാവരും സ്‌കൂളുകളിലേക്ക് പോകണമെന്നും പാഠപുസ്തകങ്ങളും, യൂണിഫോം എന്നിവ നഷ്ടമായവര്‍ അതോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നും പുതിയവ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ ജില്ലയില്‍ 217 സ്‌കൂളുകളാണ് തുറക്കാന്‍ കഴിയാത്തത്. കുട്ടനാട് മേഖലയില്‍ നൂറോളം സ്‌കൂളുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. അടുത്ത മാസത്തോടെ മുഴുവന്‍ സ്‌കൂളുകളും തുറക്കാനാണ് അധികൃതരുടെ നിലവിലെ ശ്രമം.അധ്യയനം തുടങ്ങാന്‍ കഴിയാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പിടിഎ എന്നിവക്ക് നിര്‍ദേശമുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കു പകരം മറ്റു സൗകര്യങ്ങള്‍ കണ്ടെത്തി ക്ലാസുകള്‍ ആരംഭിക്കുന്നതിനാണു ആലോചന.
Kerala, News
ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
Previous Articleഇരിട്ടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം