കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിത്തിന് ആശ്വാസമായി മഴയ്ക്കു ശമനം. പത്തനംതിട്ടയിലും കോട്ടയത്തും ആലപ്പുഴയിലും തൃശൂരിലും രാവിലെ മഴ ഇല്ല.ആലുവ ടൗണില്‍ വെള്ളം ഇറങ്ങിയത് ആശ്വാസമായി. പെരിയാറില്‍ ജലനിരപ്പ് കുറയുന്നു. ചാലക്കുടി, കാലടി മേഖലകളിലും വെള്ളം ഇറങ്ങി.ട്രെയിൻ,റോഡ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.കോട്ടയം വഴി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ഇന്ന് രാവിലെ ട്രയല്‍ റണ്‍ നടത്തും. കൊച്ചി നേവി വിമാനത്താവളത്തില്‍ ചെറുയാത്രാവിമാനങ്ങള്‍ നാളെമുതല്‍ സര്‍വീസ് ആരംഭിക്കും. എറണാകുളം ഷൊര്‍ണൂര്‍ പാതയിലെ നിയന്ത്രണം ഇന്ന് വൈകിട്ട് നാലുവരെ നീട്ടിയിട്ടുണ്ട്. അതേസമയം, ചെങ്ങന്നൂരിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ നാലാംദിവസവും ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. തിരുവല്ല, ആറന്മുള മേഖലകളിലും തുല്യദുരിതമാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 33 പേര്‍ മരിച്ചു. 10 ദിവസത്തിനുള്ളില്‍ മരണം 198 ആയി.ചെങ്ങന്നൂര്‍,പാണ്ടനാട്, വെണ്‍മണി മേഖലകളില്‍ 5000 പേര്‍ കുടുങ്ങിക്കിടക്കുന്നു. ഇവര്‍ സുരക്ഷിതരെന്ന് റവന്യൂ വകുപ്പ് പറയുന്നു. രക്ഷാപ്രവര്‍ത്തനം ഇന്നു വൈകിട്ടോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. നെല്ലിയാമ്ബതിയില്‍ കുടുങ്ങിയത് 2000 പേരാണ്. ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിക്കും. വൈദ്യസഹായവും ലഭ്യമാക്കും.