
ന്യൂഡൽഹി:മുൻപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വാജ്പേയിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.ഈ ദിവസങ്ങളിൽ സർക്കാർ ഓഫീസുകളിൽ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. സംസ്ഥാന സർക്കാരുകൾ വാജ്പേയിയുടെ നിര്യാണത്തിൽ അവധി പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.നിലവിലെ പ്രധാനമന്ത്രിയോ രാഷ്ട്രപതിയെ മരിച്ചാൽ മാത്രമേ അവധി പ്രഖ്യാപിക്കാവൂ.വാജ്പേയിയുടെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകുന്നേരം നടക്കും.ഡൽഹിയിലെ സർക്കാർ ഓഫീസുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.