Kerala, News

കേരളം ഉൾപ്പെടെയുള്ള 16 സംസ്ഥാനങ്ങളിൽ അടുത്ത രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്

keralanews chance for heavy rain in 16 states including kerala

തിരുവനന്തപുരം:കേരളമുള്‍പ്പെടെയുള്ള 16 സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്ക് അതിശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) മുന്നറിയിപ്പ് നൽകി.കേരളം, തമിഴ്‌നാട്, കര്‍ണാടക, ഉത്തരാഖണ്ഡ്, ബംഗാള്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കരുതുന്നത്. ഉത്തരാഖണ്ഡിന്റെ പല ഭാഗങ്ങളിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. അറബിക്കടലിന്റെ പടിഞ്ഞാറ്, മധ്യഭാഗങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ അറബിക്കടലിന്റെ മധ്യഭാഗങ്ങളിലേക്കു പോകരുതെന്നും നിര്‍ദേശമുണ്ട്. ഏഴുസംസ്ഥാനങ്ങളിലെ മഴക്കെടുതികളില്‍ ഇതിനോടകം 718 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേരളത്തില്‍ വയനാട്, ഇടുക്കി, ആലപ്പുഴ,കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Previous ArticleNext Article