Kerala, News

പാലക്കാട് മൂന്നുനില കെട്ടിടം തകർന്നു വീണ സംഭവം;11 പേരെ രക്ഷപ്പെടുത്തി;കൂടുതൽപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

keralanews three storey building collapses in palakkad 11 people rescued many suspected to be trapped

പാലക്കാട്:നഗരമധ്യത്തിൽ മൂന്നുനില കെട്ടിടം തകർന്നു വീണ സംഭവത്തിൽ 11 പേരെ രക്ഷപ്പെടുത്തി.20 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് പ്രാഥമിക വിവരം.രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിച്ചുവരികയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയാണ് മൂന്നുനില കെട്ടിടം തകര്‍ന്നു വീണത്.പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. ക്രെയിനും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്.രക്ഷപ്പെടുത്തിയവരെ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ കടകളും ലോഡ്ജും ഹോട്ടലും ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് അപകടം. തൂണ്‍ മാറ്റിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

Previous ArticleNext Article