തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ എസ്എൽഎൽസി പരീക്ഷ മാർച്ച് അവസാനം നടത്തും.വിവിധ കാരണങ്ങളാൽ നിരവധി അധ്യയന ദിവസങ്ങൾ നഷ്ട്ടപ്പെട്ട സാഹചര്യത്തിലാണിത്.കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ പലദിവസങ്ങളിലും ക്ലാസുകൾ മുടങ്ങിയിരുന്നു.അതേപോലെ നിപ്പ വൈറസ് ബാധയെ തുടർന്ന് മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിൽ സ്കൂൾ തുറക്കുന്നത് രണ്ടാഴ്ചയോളം വൈകിയിരുന്നു. ഒരു അധ്യയന വർഷത്തിൽ പരീക്ഷ ദിവസങ്ങൾ കൂടാതെ 200 അധ്യയന ദിവസങ്ങൾ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതിനായി നഷ്ട്ടപ്പെട്ട ദിവസങ്ങൾക്ക് പകരം ശനിയാഴ്ചകളിലും മാർച്ച് ആദ്യവും ക്ലാസ്സുകളുണ്ടാകും.ഇതിനു ശേഷം മാർച്ച് അവസാന വാരം തുടങ്ങി ഏപ്രിൽ ആദ്യം വരെയാകും ഇത്തവണത്തെ എസ്എൽഎസ്സി പരീക്ഷ നടത്തുക. ഇതിനെ കുറിച്ചും ക്ലാസ്സുകൾ എന്നുവരെ വേണമെന്നതിനെ കുറിച്ചും തീരുമാനമെടുക്കാൻ ഇന്ന് ഗുണമേന്മ പരിശോധന സമിതി യോഗം ചേരും.ഇതിനു ശേഷമാകും അന്തിമ തീരുമാനം എടുക്കുക.