India, Kerala, News

രാജ്യത്തെ പെട്രോൾ പമ്പ് ജീവനക്കാർക്കായി കേന്ദ്ര പെട്രോളിയം മന്ത്രാലയം എഴുത്തുപരീക്ഷ നടത്തുന്നു

keralanews ministry of petroleum will conduct written examination for petrol pump workers

കൊച്ചി:രാജ്യത്തെ പെട്രോൾ പമ്പ് ജീവനക്കാർക്കായി കേന്ദ്ര പെട്രോളിയം മന്ത്രാലയം എഴുത്തുപരീക്ഷ നടത്തുന്നു.ഫില്ലിംഗ് സ്റ്റാഫുകളുടെ യോഗ്യത പരീക്ഷിക്കുവാനാണ് സര്‍ക്കാര്‍ പരീക്ഷ നടത്തുന്നത്.എഴുത്തു പരീക്ഷയുടെ കാര്യം അറിഞ്ഞതോടെ പമ്പ് ജീവനക്കാര്‍ ആശങ്കയിലായിരിക്കുകയാണ്.  പമ്പുകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും കുറഞ്ഞ വിദ്യാഭ്യാസമുള്ളവരും ഇതര സംസ്ഥാന തൊഴിലാളികളുമാണ്.നിലവില്‍ പമ്പുകളിലുള്ള ജീവനക്കാര്‍ വരുന്ന സെപ്റ്റംബര്‍ മാസം പരീക്ഷ എഴുതേണ്ടി വരും.ഇതില്‍ പാസാകുന്ന ജീവനക്കാര്‍ക്ക് 500 രൂപ ശമ്പള വര്‍ദ്ധന വരുത്തുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചന. പരീക്ഷയില്‍ തോല്‍ക്കുന്ന ജീവനക്കാരെ പിരിച്ച്‌ വിടുകയില്ലെങ്കിലും ഭാവിയില്‍ ജോലി തേടി പമ്പുകളിൽ എത്തുന്നവര്‍ പരീക്ഷ പാസാകേണ്ടി വരും.കഴിഞ്ഞ ഒക്ടോബറില്‍ രാജ്യത്തെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് മിനിമം വേതനം 9,500 ല്‍ നിന്ന് 12,221 രൂപയാക്കി ഉയര്‍ത്തിയിരുന്നു. യോഗ്യരായവരെ നിയമിക്കുന്നതിലൂടെ പെട്രോള്‍ പാമ്പുകളുടെ നിലവാരം ഉയർത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Previous ArticleNext Article