India, News

കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി സുപ്രീം കോടതി

keralanews the supreme court has imposed a third party insurance scheme for cars and two wheelers

ന്യൂഡൽഹി:കാറുകൾക്ക് മൂന്നു വർഷത്തെയും ബൈക്കുകൾക്ക് അഞ്ചുവർഷത്തെയും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്.സെപ്റ്റംബർ ഒന്ന് മുതൽ വിൽക്കുന്ന വാഹനങ്ങൾക്കാണ് ഉത്തരവ് ബാധകം.രാജ്യത്തെ അറുപത്തിയാറു ശതമാനം വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലെന്ന് സമിതി കണ്ടെത്തിയിരുന്നു. റോഡപകട മരണങ്ങള്‍ വര്‍ധിക്കുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ സമിതിയുടെ റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടു.റോഡ്‌ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ ജസ്‌റ്റിസ്‌ മദന്‍ ബി. ലോക്കൂര്‍, ജസ്‌റ്റിസ്‌ ദീപക്‌ ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്‌. ജസ്‌റ്റിസ്‌ കെ.എസ്‌. രാധാകൃഷ്‌ണന്‍ അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ച റോഡ്‌ സുരക്ഷാ സമിതിയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ്‌ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌.വലിയ അപകടങ്ങളില്‍പ്പെട്ടവര്‍ക്കു പോലും നഷ്‌ടപരിഹാരം കിട്ടുന്നില്ലെന്ന വ്യാപക പരാതി കണക്കിലെടുത്ത്‌ സമിതി ഇക്കാര്യത്തില്‍ ഇന്‍ഷൂറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ അതോറിറ്റി (ഐ.ആര്‍.ഡി.എ), ജനറല്‍ ഇന്‍ഷൂറന്‍സ്‌ കൗണ്‍സില്‍, ഉപരിതല ഗതാഗത മന്ത്രാലയം, കേന്ദ്ര ധനമന്ത്രാലയം എന്നിവയുമായും ചര്‍ച്ച നടത്തി.ഇതിനുശേഷമാണ്‌ മൂന്നും അഞ്ചും വര്‍ഷം തേഡ്‌ പാര്‍ട്ടി ഇന്‍ഷൂറന്‍സ്‌ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്‌. വാഹന വിവരങ്ങളില്‍ ചേര്‍ക്കാനായി ഇന്‍ഷൂറന്‍സ്‌ വിവരങ്ങള്‍ പങ്കുവയ്‌ക്കണമെന്നും ഐ.ആര്‍.ഡി.എയോടു സമിതി നിര്‍ദേശിച്ചിരുന്നു. ഓണ്‍ലൈനായി ഇന്‍ഷൂറന്‍സ്‌ അടയ്‌ക്കാനുള്ള അവസരമൊരുക്കണമെന്നും ഇന്‍ഷൂറന്‍സ്‌ പുതുക്കല്‍ ഉറപ്പാക്കാന്‍ പോലീസ്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കണമെന്നുമായിരുന്നു മറ്റു നിര്‍ദേശങ്ങള്‍. ഇവ സെപ്‌റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

Previous ArticleNext Article