കണ്ണൂർ:കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനത്തിന് അനുമതി.150 സീറ്റുകളിലേക്കാണ് പ്രവേശനം നൽകുക.ഒന്നാം വർഷ എംബിബിഎസ് കോഴ്സിന് അഫിലിയേഷൻ നൽകണമെന്ന് ആരോഗ്യ സർവകലാശാലയ്ക്ക് ഹൈക്കോടതി നിർദേശം നൽകി.ബയോ കെമിസ്ട്രി, ഫിസിയോളജി വിഭാഗങ്ങളിൽ ആവശ്യത്തിന് യോഗ്യതയുള്ള വകുപ്പ് തലവന്മാർ ഇല്ല എന്ന കാരണത്താലാണ് ആരോഗ്യ സർവകലാശാല ഈ വർഷം കണ്ണൂർ മെഡിക്കൽ കോളേജിന് അഫിലിയേഷൻ നൽകാനാവില്ലെന്ന് സർക്കാരിനെ അറിയിച്ചത്.ഇതേ തുടർന്ന് പ്രവേശന പരീക്ഷ കമ്മീഷണർ എംബിബിഎസ് സീറ്റ് അലോട്മെന്റിൽ നിന്നും കണ്ണൂർ മെഡിക്കൽ കോളേജിനെ ഒഴിവാക്കുകയായിരുന്നു.എന്നാൽ എല്ലാ വിഭാഗത്തിലും നിശ്ചിത യോഗ്യതയുള്ള അധ്യാപകർ ഉണ്ടെന്ന കോളേജിന്റെ വാദം കണക്കിലെടുത്താണ് അഫിലിയേഷൻ നല്കാൻ കോടതി നിർദേശിച്ചത്.കോളേജിൽ നിന്നും വിശദവിവരങ്ങൾ അടങ്ങിയ പത്രിക എഴുതിവാങ്ങിയ ശേഷം രണ്ടാഴ്ചയ്ക്കകം അഫിലിയേഷൻ നൽകാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.