Kerala, News

തലശ്ശേരി പെട്ടിപ്പാലത്ത് ശക്തമായ കടൽക്ഷോഭം

keralanews huge sea erosion in thalasseri pettippalam

തലശ്ശേരി:തലശ്ശേരി പെട്ടിപ്പാലത്ത് ശക്തമായ കടൽക്ഷോഭം.ബുധനാഴ്ച രാവിലെയാണ് കടൽക്ഷോഭം തുടങ്ങിയത്.ഇത് ഉച്ച വരെ നീണ്ടു.ഇന്നലെയും ഇത് തുടർന്നു.ശക്തമായ കടൽക്ഷോഭത്തിൽ ഉറക്കം പോലും നഷ്ട്ടപ്പെട്ടാണ് ഇവിടെ കോളനിവാസികൾ കഴിഞ്ഞു കൂടുന്നത്.കടലിൽ നിന്നും 10 മീറ്റർ അകലത്തിലാണ് പെട്ടിപ്പാലം കോളനി സ്ഥിതി ചെയ്യുന്നത്.ഇവിടെ കടൽഭിത്തിക്ക് മുകളിലൂടെ 30 മീറ്റർ ഉയരത്തിലാണ് തിര അടിച്ചു കയറുന്നത്.മുഴുവൻ കുടിലുകളുടെ ഉള്ളിലും വെള്ളം കയറി.സർക്കാർ നിർമിച്ചു നൽകിയ പാർപ്പിട സമുച്ചയത്തിന്റെ രണ്ടാം നിലയിലേക്ക് വരെ വെള്ളം കയറുന്നുണ്ട്.പല വീടുകളിലെയും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തകരാറിലായി.രാത്രിയിലും ശക്തമായ കടലേറ്റം ഉണ്ടാകുമെന്ന ഭീതിയിൽ ഉറക്കം നഷ്ട്ടപ്പെട്ട് കഴിയുകയാണ് കോളനി നിവാസികൾ.വീടിനകത്ത് വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ ഭക്ഷണം പാകം ചെയ്യാൻ പോലും ഇവർക്ക് കഴിയുന്നില്ല.ഇനിയും ശക്തമായ കടലേറ്റം ഉണ്ടായാൽ തങ്ങളുടെ കുടിലുകൾ തകരുമെന്ന ഭീതിയിലാണിവർ.തീരദേശ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.പ്രശ്നം കളക്റ്റർക്ക് റിപ്പോർട്ട് ചെയ്യുമെന്ന് എസ്.ഐ അറിയിച്ചു.അതേസമയം കടലേറ്റം തടയുന്നതിന് അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്ന് കോളനിവാസികൾ അറിയിച്ചു.

Previous ArticleNext Article