കൊച്ചി:സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി ഈടാക്കരുതെന്ന് ഹൈക്കോടതി നിർദേശം.കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.എൻട്രൻസ് കമ്മീഷണർ നൽകിയ അലോട്ട്മെന്റ് ഉത്തരവിലും സർക്കാർ ഉത്തരവിലും മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി നല്കണമെന്നില്ല.അതുകൊണ്ടു തന്നെ ഒന്നാം വർഷ മെഡിക്കൽ പ്രവേശനത്തിന് നാലുവർഷത്തെ ബാങ്ക് ഗ്യാരന്റി നൽകണമെന്ന സ്വാശ്രയ മെഡിക്കൽ കോളേജിന്റെ ആവശ്യം നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
Kerala, News
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി ഈടാക്കരുതെന്ന് ഹൈക്കോടതി
Previous Articleസംസ്ഥാനത്ത് കനത്ത മഴ;അഞ്ചു ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി