തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണത്തിന് ശേഷം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ഓഗസ്റ്റ് 21 മുതല്‍ 28 വരെയാണ് ഓണാവധി നിശ്ചയിച്ചിരിക്കുന്നത്. അവധിക്ക് ശേഷം ഓഗസ്റ്റ് 30 മുതല്‍ പരീക്ഷകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.പ്രൈമറി ക്ലാസുകളിലെ പരീക്ഷകള്‍ സെപ്റ്റംബര്‍ ആറിനും ഹൈസ്‌കൂള്‍ വിഭാഗത്തിലെ പരീക്ഷകള്‍ ഏഴിനും അവസാനിക്കും.ഓണം നേരത്തെയായതും നിപ്പ വൈറസ് ബാധയെത്തുടര്‍ന്നു കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും കണ്ണൂരിലെ തലശേരി വിദ്യാഭ്യാസ ജില്ലയിലും സ്‌കൂള്‍ തുറക്കല്‍ വൈകിയതും പരിഗണിച്ചാണ് പരീക്ഷ ഓണത്തിനുശേഷം മതിയെന്നു പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിട്ടറിങ് കമ്മിറ്റി സര്‍ക്കാരിനു ശുപാർശ നല്‍കിയത്.