ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന് ദില്ലി പാട്യാല ഹൗസ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.ഒരു ലക്ഷം രൂപയുടെ ബോണ്ടിലും മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യംവിട്ടുപോകരുതെന്ന നിബന്ധനയിലുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉന്നതസ്വാധീനമുള്ള വ്യക്തിയാണ് തരൂരെന്നും അതിനാല്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം മറികടന്നാണ് ജഡ്ജ് അരവിന്ദ് കുമാര്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയത്.ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശശി തരൂരിനെതിരെ ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റപത്രം ദില്ലി പ്രത്യേക കോടതി കഴിഞ്ഞ മാസം അംഗകരിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം ഏഴിന് കോടതിയില്‍ നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.