Kerala, News

ദുരൂഹ സാഹചര്യത്തിൽ കാസർകോട്ട് നിന്നും കാണാതായ 11 പേർ യമനിൽ എത്തിയതായി ശബ്ദ സന്ദേശം

keralanews voice message that 11 people missing from kasarkode under mysterious circumstances reached yeman

കാസർകോഡ്:ദുരൂഹ സാഹചര്യത്തിൽ കാസർകോട്ട് നിന്നും കാണാതായ 11 പേർ യമനിൽ എത്തിയതായി ശബ്ദ സന്ദേശം ലഭിച്ചു.ചെമ്മനാട് നിന്ന് കാണാതായ സവാദിന്റെ സന്ദേശമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. താനും കുടുംബവും യെമനിലെത്തി എന്നാണ് സന്ദേശത്തില്‍ പറയുന്നത്. മതപഠനത്തിനു വേണ്ടിയാണ് യെമനിലെത്തിയതെന്നും സന്ദേശത്തിൽ പറയുന്നു. ദുബായിൽ പോയ ആറുപേരടങ്ങുന്ന കുടുംബത്തെ ജൂൺ 15 മുതൽ കാണാതായതായി കാസർകോഡ് പൊലീസിന് പരാതി ലഭിച്ചു.ഇവരോടൊപ്പം അഞ്ചുപേരടങ്ങുന്ന മറ്റൊരു കുടുംബത്തെയും കാണാതായതായി പറഞ്ഞിരുന്നു.തന്റെ മകൾ നാസിറ(25),മകളുടെ ഭർത്താവ് സവാദ്(32),ഇവരുടെ മക്കളായ മുസാബ്(5),മർജാന(3),മുഖ്ബിൽ(1),സവാദിന്റെ രണ്ടാം ഭാര്യ റൈഹാനത്ത്(22),എന്നിവരെ കാണാതായതായി നാസിറയുടെ പിതാവ് അബ്ദുൽ ഹമീദാണ് പരാതി നൽകിയത്.ഇവർക്കൊപ്പം അണങ്കൂർ കൊല്ലംപാടിയിലെ അൻസാർ,ഭാര്യ സീനത്ത്,മൂന്നു കുട്ടികൾ എന്നിവരെയും കാണാതായതായി അറിഞ്ഞതായി അബ്ദുൽ ഹമീദ് പോലീസിൽ മൊഴി നൽകിയിരുന്നു.ഇതനുസരിച്ച് കാസർകോഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഇതിൽ കാണാതായതായി പറയപ്പെടുന്ന സവാദിന്റെ ശബ്ദ സന്ദേശമാണ് ബന്ധുക്കൾക്ക് ലഭിച്ചത്.ദുബായില്‍ മൊബൈല്‍ ഫോണ്‍, അത്തര്‍ വ്യാപാരിയാണ് സവാദ്.

Previous ArticleNext Article