
കൊച്ചി:ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാലു നടിമാർ ‘അമ്മ’ സംഘടനയിൽ നിന്നും രാജി വെച്ചു.റീമാ കല്ലിങ്കലും രമ്യാനമ്ബീശനും ഗീതു മോഹന്‍ ദാസും ഉള്‍പ്പെടെയുള്ളവരാണ് അമ്മയില്‍ നിന്നും രാജിവയ്ക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജി. നാലു പേരും പ്രത്യേകം പ്രത്യേകം പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്.അവള്‍ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നുവെന്ന് വ്യക്തമാക്കിയാണ് റീമാ കല്ലിങ്കലും രമ്യാനമ്ബീശനും ഗീതു മോഹന്‍ ദാസും രാജിവച്ചത്. കഴിഞ്ഞദിവസം ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപീനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ ധാരണയായത്. തുടര്‍ന്ന് ചേര്‍ന്ന എക്സിക്യട്ടീവ് യോഗത്തില്‍ കഴിഞ്ഞവര്‍ഷം ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം റദ്ദ് ചെയ്യുകയായിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ചേര്‍ന്ന കഴിഞ്ഞദിവസത്തെ ആദ്യ ജനറല്‍ ബോഡി യോഗത്തില്‍ നിന്ന് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) അംങ്ങളായ നടിമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ല്യുസിസി അംഗങ്ങളായ മൂന്ന് നടിമാരും ആക്രമണത്തിന് ഇരയായ നടിയും സംഘടനയുടെ അംഗത്വം രാജിവച്ചത്.