കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ് ബുക്കിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാരൻ നായരെ കൊച്ചിയിലെത്തിച്ചു.ഇയാളെ ഇന്ന് എറണാകുളം ജില്ലാ കോടതിയില്‍ ഹാജരാക്കും.ഈ മാസം 16നാണ് ഡെല്‍ഹി വിമാനത്താവളത്തില്‍വെച്ച് ഇയാളെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് തിഹാര്‍ ജയിലിലേക്കയച്ച ഇയാളെ കേരള പൊലീസിന്‍റെ ആവശ്യപ്രകാരം കൈമാറാന്‍ പട്യാല കോടതി ഉത്തരവിടുകയായിരുന്നു.ഐപിസി 153, 506, 500, 67(എ) ഐടി ആക്‌ട്, 120 ഒ കേരളാ പൊലീസ് ആക്‌ട്, 294 (ബി) എന്നിങ്ങനെയുള്ള വകുപ്പുകളാണ് കൃഷ്ണ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പകളാണിവ.അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയിൽ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന കൃഷ്ണകുമാര്‍ നായര്‍ ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. താന്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനാണെന്നും പിണറായി വിജയനെ വധിക്കാന്‍ പഴയ ആയുധങ്ങള്‍ തേച്ചുമിനുക്കിയെടുത്തിട്ടുണ്ടെന്നും ഉടന്‍ കേരളത്തിലേക്ക് വരികയാണെന്നുമായിരുന്നു ഭീഷണി. സംഭവത്തെ തുടർന്ന് കമ്പനി ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.പോസ്റ്റ് വിവാദമായതോടെ മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ മുഖ്യമന്ത്രിയോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയുകയും ചെയ്തിരുന്നു.