Kerala, News

ജെസ്‌നയെ മലപ്പുറത്ത് കണ്ടതായി വിവരം;പോലീസ് അന്വേഷണം നടത്തുന്നു

keralanews police started investigation after getting information that jesna found in malappuram

മലപ്പുറം:പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്‌ന മലപ്പുറത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തി.കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ ഒരുങ്ങുന്നത്.ജസ്‌നയെന്ന് സംശയിക്കുന്ന കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദീര്‍ഘദൂരയാത്ര‌ക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയത്.മറ്റു മൂന്നുപേരുമായി അവര്‍ ദീര്‍ഘനേരം സംസാരിക്കുന്നത് പാര്‍ക്കിലെ ചിലര്‍ കണ്ടിരുന്നു. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു പെണ്‍കുട്ടികളുടെ വേഷം. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ജസ്‌നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകും പൊലീസ് ആദ്യം ശ്രമിക്കുക. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയ ജസ്ന അവിടെനിന്ന് ഓട്ടോ വിളിച്ച്‌ കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്‍ക്കിലെത്തിയതാകാനാണ് സൂചന.അന്നേ ദിവസം നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചേക്കും. ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനേയും അന്വേഷണ സംഘത്തേയും വിമര്‍ശിച്ചിരുന്നു. കാണാതായിട്ട് 90 ദിവസത്തിന് മുകളില്‍ ആയിട്ടും എന്തുകൊണ്ട് ആണ് ഒരു തുമ്പു പോലും കണ്ടെത്താന്‍ ആകാത്തതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. കാട്ടിലും മേട്ടിലും അല്ല ജസ്നയുണ്ടെന്ന് തെളിവ് ലഭിച്ച ഇടങ്ങളിലാണ് തിരയേണ്ടത് എന്നായിരുന്നു കോടതി പറഞ്ഞത്.ചില സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ജസ്നയുടെ പിതാവിന്‍റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാര്യമായ തുമ്പുകള്‍ അവിടെ നിന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

Previous ArticleNext Article