താമരശേരി:കട്ടിപ്പാറ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷിയോഗത്തിൽ നാട്ടുകാരുടെ പ്രതിഷേധം. യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാരിൽ ഒരു വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.എംഎൽഎ കാരാട്ട് റസാഖിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.തങ്ങളാണ് രക്ഷാപ്രവർത്തനങ്ങൾ മുഖ്യ പങ്ക് വഹിച്ചതെന്നും തങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ കാരാട്ട് റസാഖ് എംഎല്‍എയെ ഒരു വിഭാഗം കൈയ്യേറ്റം ചെയ്യുകയായിരുന്നു. പൊലീസ് എംഎല്‍എയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.അതേസമയം കാണാതായിരിക്കുന്ന നഫീസയ്ക്കായി തെരച്ചിൽ തുടരാനും സർവകക്ഷിയോഗത്തിൽ തീരുമാനമായി. തിങ്കളാഴ്ചയും നഫീസയ്ക്കായി ദേശീയ ദുരന്തനിവാരണസേനയും ഫയർഫോഴ്സും പോലീസും ചേർന്ന് തെരച്ചിൽ നടത്തി.