International, Kerala, News

തീവ്രവാദികൾക്ക് മൊബൈൽ സിമ്മും പണവും എത്തിച്ചു നൽകി;സൗദിയിൽ പിടിയിലായത് കണ്ണൂർ സ്വദേശിയായ ജ്വല്ലറി ഉടമയും കുടുംബവുമെന്ന് സൂചന

keralanews handed over mobile sim and cash to terrorist jewellery owner and family arrested in saudi

റിയാദ്: തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ക്ക് സിംകാര്‍ഡുകളും പണവും നല്‍കിയ കുറ്റത്തിന് സൗദിയിൽ അറസ്റ്റിലായ മലയാളികള്‍ കണ്ണൂര്‍ സ്വദേശികളായ ജ്വല്ലറി ഉടമയും കുടുംബവുമെന്ന് സൂചന.യെമന്‍ അതിര്‍ത്തിയില്‍ സിംകാര്‍ഡ് നല്‍കുന്നതിനിടെയാണ് മൂന്നുപേര്‍ സൗദി സിഐ.ഡിയുടെ പിടിയിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് മറ്റു രണ്ടുപേര്‍ അറസ്റ്റിലായത്. എന്നാല്‍ ഇവര്‍ സ്ത്രീകളാണ്.അതെ സമയം ഇവരുടെ അറസ്റ്റിനെ കുറിച്ച്‌ സൗദി, ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഔദ്യോഗികമായ അറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് സൂചന. കണ്ണൂരിലെ പ്രമുഖ ജൂവലറി ഉടമയും മട്ടന്നൂര്‍ എളമ്പാറ സ്വദേശിയുമായ കെ വി മുഹമ്മദും രണ്ട് സഹോദരന്മാരും മരുമകനുമാണ് പിടിയിലായത്. വിവിധ രാജ്യക്കാരുടെ പേരിലുള്ള ഇഖാമ (തിരിച്ചറിയല്‍ കാര്‍ഡ്) ഉപയോഗിച്ച്‌ സിം കാര്‍ഡ് സംഘടിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്. വ്യാജ തിരിച്ചറിയല്‍രേഖ ഉപയോഗിച്ച്‌ സിം എടുത്താണ് തീവ്രവാദികള്‍ക്ക് കൈമാറിയത്.ആറ് മാസം മുന്‍പ് ഇതേ കുറ്റത്തിന് ഇവര്‍ അറസ്റ്റിലായിരുന്നു. 25 വര്‍ഷമായി സൗദിയില്‍ താമസിക്കുന്നവരാണ് എല്ലാവരും.ഒരാള്‍ രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ടെന്ന വിവരം ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇയാള്‍ കണ്ണൂരിലെത്തിയിട്ടില്ല.

Previous ArticleNext Article