Kerala, News

കെഎസ്ആർടിസി ഇലക്ട്രിക്ക് ബസ് ഇന്ന് സർവീസ് ആരംഭിക്കും

keralanews ksrtc electric bus service will start today

തിരുവനന്തപുരം:കെ എസ് ആര്‍ ടിസിയുടെ പുതിയ പദ്ധതിയായ ഇലക്‌ട്രിക്ക് ബസ് സര്‍വീസ് ഇന്ന് തുടങ്ങും. ആദ്യ സര്‍വീസ് രാവിലെ 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രന്‍ സ്‌റ്റേഷനില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശിന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.പതിനഞ്ചു ദിവസം പരീക്ഷണാടിസ്ഥാനത്തിലാണ് ബസ് സർവീസ് നടത്തുക.ഇതിൽ അഞ്ചു ദിവസം തിരുവനന്തപുരത്തും അഞ്ചു ദിവസം കൊച്ചിയിലും ബാക്കി അഞ്ചു ദിവസം കോഴിക്കോടുമാണ് ബസ് സർവീസ് നടത്തുക.4 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഈ ബസുകൾക്ക് കഴിയും. ലോഫ്‌ളോറിന്റെ അതേ നിരക്കില്‍ തന്നെയാണ് ഈ എസി ബസുകള്‍ നിരത്തില്‍ ഇറക്കുക. ഹൈദരബാദിലുള്ള ഗോള്‍ഡ് സ്‌റ്റോണ്‍ ഇന്‍ഫ്രാടെക് ആണ് ബസുകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നത്. മറ്റു ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ചു ശബ്ദം കുറവാണ് എന്നതും ഇലക്‌ട്രിക്ക് ബസിന്റെ പ്രത്യേകതയാണ്. 40 പുഷ്ബാക്ക് സീറ്റുകള്‍, ആധുനിക സുരക്ഷ സംവിധാനം, സിസിടിവി ക്യാമറ, ജിപിസ്, എന്റര്‍ടൈയ്‌മെന്റ് സിസ്റ്റം എന്നിവയും പുതിയ വാഹനത്തില്‍ ഉണ്ട്. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടപ്പിലാക്കും.

Previous ArticleNext Article