കൊച്ചി: മരട് സ്കൂൾ വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. ത്രീവപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മൂന്നു വയസുകാരി കരോളിൻ ജോബി ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.മരട് വിക്രം സാരാഭായ് റോഡിലെ കിഡ്സ് വേൾഡ് സ്കൂളിന്‍റെ വാനാണ് അപകടത്തിൽപ്പെട്ടത്. പ്ലേ സ്കൂളിൽനിന്നു വീടുകളിലേക്കു കുട്ടികളെയുമായി പോയ സ്കൂൾ വാൻ റോഡരികിലെ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.അപകടത്തിൽ നേരത്തെ രണ്ടു കുട്ടികളും ഒരു ആയയും മരിച്ചിരുന്നു.
Kerala, News
മരട് സ്കൂൾ വാൻ അപകടം;ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു
Previous Articleകട്ടിപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 13 ആയി