തിരുവനന്തപുരം: എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റെന്നു പരാതിപ്പെട്ട പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണു എഡിജിപി സുധീഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഡ്രൈവർ തന്റെ കൈക്കു കയറിപ്പിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാണ് എ ഡി ജി പിയുടെ മകളുടെ പരാതി. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് പോലീസുകാരനെതിരെ ചുമത്തിയിരിക്കുന്നത്.നേരത്തെ, പോലീസ് ഡ്രൈവറെ മര്‍ദിച്ചെന്നു പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ബറ്റാലിയന്‍ എഡിജിപി സുധേഷ്‌കുമാറിന്റെ മകളാണ് പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബിലെ ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. ഫോണ്‍കൊണ്ട് കഴുത്തിന്റെ പിന്നില്‍ ഇടിച്ചെന്നാണ് പരാതി. ഏറെനാളായി ചീത്തവിളിയും ശകാരവും പതിവായിരുന്നെന്നും ഗവാസ്‌കര്‍ പരാതിയില്‍ പറയുന്നു.വ്യാഴാഴ്ച രാവിലെ എട്ടോടെ കനകക്കുന്നിൽ വച്ചായിരുന്നു സംഭവം. രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത സവാരിക്കായി ഔദ്യോഗിക വാഹനത്തിൽ കനകക്കുന്നിൽ കൊണ്ടുപോയി. തിരികെ വരുബോൾ വാഹനത്തിലിരുന്നു സ്നിഗ്ധ ചീത്തവിളിക്കുകയായിരുന്നു. ഇതിനെ എതിർത്തു വണ്ടി റോഡിൽ നിർത്തി. പ്രകോപിതയായ യുവതി വണ്ടിയിൽ നിന്നും ഇറങ്ങി വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു.എന്നാൽ ഔദ്യോഗികവാഹനമായതിനാൽ താക്കോൽ തരാൻ കഴിയില്ലെന്ന് പോലീസുകാരൻ പറഞ്ഞു.തുടർന്ന് ഓട്ടോയിൽ പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് എ ഡി ജി പിയുടെ മകൾ പോയി.എന്നാൽ വാഹനത്തിൽ മറന്നുവെച്ച മൊബൈൽ ഫോൺ എടുക്കാനെത്തിയ യുവതി മൊബൈൽ എടുക്കുകയും ഇതുപയോഗിച്ച് പോലീസുകാരന്റെ കഴുത്തിനും മുതുകിനും ഇടിക്കുകയും ചെയ്തു.കഴുത്തിന് പിന്നില്‍ നാല് തവണയും തോളില്‍ മൂന്ന് തവണയും മൊബൈല്‍ ഫോണ്‍ കൊണ്ട് ഇടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.മര്‍ദ്ദനത്തില്‍ പരിക്കേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ കഴുത്തിന് പിന്നില്‍ ചതവുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
Kerala
എ ഡി ജി പിയുടെ മകൾ മർദിച്ചതായി പോലീസുകാരന്റെ പരാതി;രണ്ടുപേർക്കെതിരെയും കേസെടുത്തു
Previous Articleകായലിൽ ചാടിയ മുൻ പഞ്ചായത്തംഗത്തിന്റെ മൃതദേഹം കണ്ടെത്തി