
ലക്നൗ:ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ഇന്ന് രാവിലെയുണ്ടായ ബസ്സപകടത്തിൽ 17 യാത്രക്കാർ മരിച്ചു.35 പേർക്ക് പരിക്കേറ്റു. അമിത വേഗതയിൽ വന്ന സ്വകാര്യബസ് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിൽനിന്നും ഉത്തർപ്രദേശിലെ ഫറുഖാബാദിലേക്ക് വരികയായിരുന്ന വോൾവോ ബസാണ് അപകത്തിൽപ്പെട്ടത്. ഏകദേശം 80 മുതൽ 90 പേർ ബസിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമാണ് അപകടത്തിനു കാരണമെന്ന് യാത്രക്കാർ പറഞ്ഞു. ബസ് നിറുത്താൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡ്രൈവർ അനുസരിച്ചില്ലെന്നും യാത്രക്കാർ ആരോപിച്ചു.