കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ പുതിയ പാർക്കിങ് സ്ഥലം ഒരുങ്ങി.പാർക്കിങ് സ്ഥലത്തിന്റെ പണികൾ പൂർത്തിയായതായി റെയിൽവേ അധികൃതർ അറിയിച്ചു.ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ വരുമാത്തിൽ രണ്ടാം സ്ഥാനത്തുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരവധിയാണ്.ഇതിൽ കൂടുതലും കിഴക്കേ കവാടത്തിലെ പാർക്കിങ് സംവിധാനത്തെ കുറിച്ചാണ്.മഴയത്തും വെയിലത്തും വാഹനങ്ങൾ പാർക്ക് ചെയ്യണം. മാത്രമല്ല പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റിയെടുക്കൽ,ഹെൽമെറ്റ് മോഷണം എന്നിവയും പതിവാണ്.കിഴക്കേ കവാടത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ദിവസേന നിരവധി പേരാണ് ഇവിടെ നിന്നും ട്രെയിനിൽ യാത്ര ചെയ്യുന്നത്.വാഹനങ്ങളുടെ എണ്ണവും ദിവസേന കൂടിക്കൊണ്ടിരിക്കുകയാണ്.വാഹന പാർക്കിങ് അനുവദനീയമല്ലാത്ത കിഴക്കേ കവാടം റോഡിനു ഇരുവശത്തുമായാണ് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.പുതിയ പാർക്കിങ് സ്ഥലം തുറക്കുന്നതോടെ ഈ പ്രശ്ങ്ങൾക്കെല്ലാം പരിഹാരമാകും. പുതുതായി തുറന്നു കൊടുക്കുന്ന പാർക്കിംഗ് സ്ഥലത്ത് വാഹനങ്ങൾക്ക് മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള മേൽക്കൂരയും സിസിടിവി ക്യാമറകളും സ്ഥാപിക്കണമെന്ന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ ഓർഡിയേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
Kerala, News
കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ പുതിയ പാർക്കിങ് സ്ഥലം ഒരുങ്ങി
Previous Articleതലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾ ഇന്ന് തുറക്കും