International, Kerala, News

അറ്റ്ലസ് രാമചന്ദ്രൻ നായർ ജയിൽ മോചിതനായി

keralanews atlas ramachandran nair released from jail

ദുബായ്:മൂന്നു വർഷത്തെ ജയിൽവാസത്തിനു ശേഷം പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ നായര്‍ ജയില്‍ മോചിതനായി. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സാമ്ബത്തിക കുറ്റകൃത്യത്തിന് ദുബൈ ജയിലില്‍ കഴിഞ്ഞിരുന്ന അറ്റ്ലസ് ജ്വല്ലറി ശൃംഖല ഉടമ രാമചന്ദ്രന്‍ മോചിതനായതെന്നാണ് റിപ്പോര്‍ട്ട്.2015 ഓഗസ്റ്റിലാണ് രാമചന്ദ്രനെ ജയിൽ ശിക്ഷയ്ക്കു വിധിച്ചത്. രാമചന്ദ്രന്‍റെ മകൾ മഞ്ജുവും മരുമകൻ അരുണും കേസിൽ ശിക്ഷിക്കപ്പെട്ടു. 3.40 കോടി ദിര്‍ഹമിന്‍റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസിലാണ് അറ്റ്ലസ് രാമചന്ദ്രനെ ദുബായി കോടതി ശിക്ഷിച്ചത്. അറ്റ്ലസ് ജ്വല്ലറിയുടെ 50 ശാഖകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലുമായി 500 ദശലക്ഷം ദിര്‍ഹത്തിന്‍റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ 22 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്.350 കോടി ദിര്‍ഹത്തിന്‍റെ വാര്‍ഷിക വിറ്റുവരവുണ്ടായിരുന്ന അറ്റ്ലസ് ബിസിനസ് സാമ്രാജ്യമാണ് രാമചന്ദ്രന്‍റെ അറസ്റ്റോടെ തകര്‍ന്നടിഞ്ഞത്. ദുബൈയില്‍ മാത്രം 19 ജ്വല്ലറികളാണ് അറ്റ്ലസിനുണ്ടായിരുന്നത്. പ്രതിസന്ധിവന്നതോടെ യു.എ.ഇക്ക് പുറമെ സൗദി, കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലെ ശാഖകളും പൂട്ടി. ബാധ്യത തീര്‍ക്കാന്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആശുപത്രികള്‍ നേരത്തെ എന്‍എംസി ഗ്രൂപ്പിന് വിറ്റിരുന്നു.സ്വർണ വ്യാപാരത്തിൽനിന്ന് വൻ തുക ഓഹരി വിപണിയിലേക്കു വകമാറ്റി നിക്ഷേപിച്ചതാണ് രാമചന്ദ്രന്‍റെ പെട്ടെന്നുണ്ടായ പതനത്തിനു കാരണമെന്നാണ് കരുതുന്നത്.

Previous ArticleNext Article