Kerala, News

നിപ്പ ബാധിതരെ പരിചരിച്ച നഴ്സുമാരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി പിരിച്ചു വിട്ടു

keralanews kozhikkode baby memmorial hospital dismissed nurses who treat the nipah patients

കോഴിക്കോട്:നിപ്പ ബാധിതരെ പരിചരിച്ച നഴ്സുമാരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി പിരിച്ചു വിട്ടു.അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്ത് വന്നിരുന്ന മൂന്ന് ട്രയിനി നഴ്സുമാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ ദിവസം ചീഫ് നഴ്സിംഗ് ഓഫീസര്‍ ആദ്യത്തെയാളോട് ഇന്നലെ മുതല്‍അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്ത് വന്നിരുന്ന മൂന്ന് ട്രയിനി നഴ്സുമാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ ദിവസം ചീഫ് നഴ്സിംഗ് ഓഫീസര്‍ ആദ്യത്തെയാളോട് ഇന്നലെ മുതല്‍ ജോലിക്ക് വരരുതെന്ന് അറിയിച്ചു.പിന്നീട് രണ്ടാമത്തെയാളോട് പതിനൊന്നാം തീയതിക്ക് ശേഷവും മൂന്നാമത്തെയാളോട് ഇരുപതാം തീയതിക്ക് ശേഷവും ജോലിക്ക് വരേണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്ന് യുഎന്‍എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഭീഷ് പറയുന്നു.നിപ്പ ബാധ ആദ്യം തിരിച്ചറിഞ്ഞ ഡോക്ടര്‍ അനൂപിനൊപ്പം അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തവരും ഇപ്പോള്‍ നിപ്പ ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലുളളവരുമാണ് ഈ നഴ്സുമാരെന്നും അഭീഷ് കൂട്ടിച്ചേര്‍ത്തു.എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.നിപ്പ ബാധിതരെ പരിചരിച്ച നഴ്സുമാരായത് കൊണ്ടല്ല മൂന്ന് പേരോടും ജോലിക്ക് വരേണ്ടെന്ന് പറഞ്ഞത്.കാലങ്ങളായി ആശുപത്രിയിൽ തുടര്‍ന്നുവരുന്ന നടപടി ക്രമമാണ് ഇത്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ട്രയിനി ബാച്ചില്‍ നിന്നുളളവരെ സ്റ്റാഫാക്കി ഉയര്‍ത്തുക.എച്ച്‌ആര്‍ വിഭാഗത്തിന്റെ വിശകലനത്തിന് ശേഷം മോശം പ്രകടനമാണെന്ന് തോന്നിയവരോടാണ് വരേണ്ടെന്ന് പറഞ്ഞത്. ഇക്കാര്യത്തില്‍ മറ്റുളള ആരോപണങ്ങളൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Previous ArticleNext Article