Kerala, News

കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം ആവശ്യമില്ല; കെവിന്റെ മാതാപിതാക്കൾ പറയും വരെ ഇവിടെ തുടരുമെന്നും നീനു

keralanews no need of protection from the victims of kevins murder says neenu

കോട്ടയം: തനിക്ക് മാനസിക രോഗമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന പിതാവ് ചാക്കോക്കെതിരെ നീനു. തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തി തന്നെ കെവിന്റെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുകയാണ് മാതാപിതാക്കളെന്ന് നീനു ആരോപിച്ചു.കുറച്ചുനാളു മുൻപ് മാതാപിതാക്കള്‍ തന്നെ കൗണ്‍സിലിംഗിന് കൊണ്ടുപോയിരുന്നു. അപ്പോള്‍ തനിക്ക് കൗണ്‍സിലിങ് തന്ന ഡോക്ടര്‍ പറഞ്ഞത് ചികിത്സ വേണ്ടത് തന്റെ മാതാപിതാക്കള്‍ക്കാണെന്നാണ്. എന്നിട്ടു തന്റെ മേല്‍ മാനസിക രോഗം കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും നീനു പറഞ്ഞു. കെവിനെ കൊല്ലാന്‍ നടത്തിയ ഗൂഢാലോചനയില്‍ തന്റെ അമ്മയ്ക്കും പങ്കുണ്ട്. കെവിനെ കൊന്ന ആള്‍ക്കാരുടെ ഇനി പോകില്ലെന്നും കെവിന്റെ വീട്ടുകാർ സമ്മതിക്കുന്നതുവരെ കെവിന്റെ വീട്ടിൽ തുടരുമെന്നും നീനു പറഞ്ഞു.നീനു മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്നും അതിനാല്‍ കെവിന്റെ വീട്ടില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്ന് കാട്ടി കഴിഞ്ഞ ദിവസം നീനുവിന്റെ അച്ഛന്‍ ഹരജി നല്‍കിയിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നതെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇപ്പോള്‍ വീട് മാറി നില്‍ക്കുന്നതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ്. തുടര്‍ ചികിത്സ നടത്താന്‍ കോടതി ഇടപെടണമെന്നും അദ്ദേഹം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ ചികിത്സയിലായിരുന്നു നീനു എന്നാണ് ഹര്‍ജിയില്‍ ചാക്കോ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നും കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം തനിക്ക് വേണ്ടെന്നും നീനു പറഞ്ഞു.കെവിന്‍ വധക്കേസിലെ അഞ്ചാം പ്രതിയാണ് പിതാവ് ചാക്കോ ജോണ്‍.

Previous ArticleNext Article