മുംബൈ:ഇന്ത്യൻ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാൻ ആരാധകരോട് ആഹ്വാനം ചെയ്യുന്ന ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ട്വിറ്റർ വീഡിയോ വൈറലാകുന്നു. ഇന്ത്യയിലെങ്ങും ലോകകപ്പ് ജ്വരം പടർന്നു പിടിക്കുമ്പോഴാണ് സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാനുള്ള ആഹ്വാനവുമായി ഇന്ത്യൻ നായകൻ രംഗത്തെത്തിയത്.ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ചൈനീസ് തായ്പെയിക്കെതിരെ നടത്തിയ ഹാട്രിക് പ്രകടനത്തിനു പിന്നാലെയാണ് ടീം ന്ത്യയുടെ കളികൾ സ്റ്റേഡിയത്തിലെത്തി കാണാനും ടീമിനെ പ്രോത്സാഹിപ്പിക്കാനും ഛേത്രി ആവശ്യപ്പെട്ടത്.ഛേത്രിയുടെ വാക്കുകളിലൂടെ:”കളി കാണാൻ എത്താത്ത എല്ലാവരോടും ഞാൻ അപേക്ഷിക്കുകയാണ്. ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരോടുമായാണിത്.ദയവായി ഞങ്ങളുടെ കാളികാണാനായി സ്റ്റേഡിയത്തിലേക്ക് വരൂ, രണ്ടു കാരണങ്ങൾകൊണ്ടു ഞങ്ങളുടെ കളി കാണുക.അതിലൊന്ന് ലോകത്തെ ഏറ്റവും മികച്ച കളിയാണു ഫുട്ബോൾ എന്നതാണ്.രണ്ടാമത്തേത് ഞങ്ങൾ കളിക്കുന്നത് ഇന്ത്യക്ക് വേണ്ടിയാണ് എന്നുള്ളതാണ്.നിങ്ങൾക്കറിയില്ല നിങ്ങളുടെ പിന്തുണ എത്രമാത്രം വിലമതിക്കുന്നു എന്ന്. ഞങ്ങൾക്കായി ആർപ്പുവിളിക്കൂ, ഞങ്ങളെ പ്രോത്സാഹിപ്പിക്കൂ,വിമർശിക്കൂ,ഞങ്ങളോടൊപ്പം ചേരൂ.യൂറോപ്യൻ ക്ളബ്ബുകളുമായി തട്ടിച്ചു നോക്കുമ്പോൾ ഞങ്ങളുടെ നിലവാരം താഴെയാണെന്ന് പറയുന്നത് ശരിയാണ്.ഞങ്ങളുടെ നിലവാരം വളരെ താഴെയാണ്. പക്ഷേ ഞങ്ങളുടെ അഭിലാഷവും ഇച്ഛാശക്തിയും കൊണ്ട് ഞങ്ങൾ ഉറപ്പുതരുന്നു നിങ്ങളുടെ സമയം നഷ്ടമാകില്ല”.
India, Sports
ഇന്ത്യൻ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാൻ ആരാധകരോട് ആഹ്വാനം ചെയ്യുന്ന ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ട്വിറ്റർ വീഡിയോ വൈറലാകുന്നു
ഇന്ത്യൻ പ്രഫഷണൽ ഫുട്‌ബോൾ കളിക്കാരിലൊരാളും ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സി ക്ലബിന്റെ സ്‌ട്രൈക്കറുമാണ് സുനിൽ ഛേത്രി.ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കൂടിയാണ് ഇദ്ദേഹം.കെ.ബി. ഇന്ത്യൻ ആർമിയിലെ ഇലക്ട്രോണിക്സ് ആന്റ് മെക്കാനിക്കൽ എൻജിനീയർസ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ കെ.ബി ഛെത്രി,സുശീല ഛേത്രി എന്നിവരുടെ മകനായി 1984 ആഗസ്റ്റ് 3 ന് ആന്ധ്രാപ്രദേശിലെ സെക്കന്ദരാബാദിലാണ് സുനിൽ ഛേത്രിയുടെ ജനനം.സുനിൽ ഛേത്രിയുടെ പിതാവ് ഇന്ത്യൻ ആർമി ടീമിന് വേണ്ടി ഫുട്ബോൾ കളിച്ചിട്ടുണ്ട്.എന്നാൽ ഇദ്ദേഹത്തിന്റെ അമ്മയും ഇരട്ട സഹോദരിമാരും നേപ്പാൾ ഫുട്ബോൾ ടീമിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്. 2002 -ൽ മോഹൻ ബഗാൻ ക്ലബിലൂടെയാണ് സുനിൽ ഛേത്രി തന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്.2013 -ൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പ്ലെയർ ഓഫ് ദി ഇയർ അവാർഡിനും അർഹനായി. 2007 -ലും 2011 -ലും അവാർഡ് ഛേത്രിക്കു തന്നെയായിരുന്നു.2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2008 -ലെ എഎഫ്‌സി ചാലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി.ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര മൽസരങ്ങൾ കളിച്ച രണ്ടാമത്തെ താരമായ ഛേത്രി, ഇപ്പോൾ സജീവ ഫുട്ബോളിൽ ഉള്ളവരിൽ മാതൃരാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗലിനായി 149 കളിയിൽ 84 ഗോള്‍), ലയണൽ മെസ്സി (അർജന്റീനയ്ക്കായി 124 മൽസരങ്ങളിൽനിന്ന് 64 ഗോൾ) എന്നിവർ മാത്രമാണ് ഇക്കാര്യത്തിൽ ഛേത്രിക്കു മുന്നിലുള്ളത്.കഴിഞ്ഞ ദിവസം ചൈനീസ് തായ്പെയിക്കെതിരെ നേടിയ ഹാട്രിക്കോടെ ഇന്ത്യയ്ക്കായി ഛേത്രിയുടെ ഗോൾ നേട്ടം 99 മൽസങ്ങളിൽ 59 ആയി ഉയർന്നു.
Previous Articleഞായറാഴ്ച ഭാരത് ബന്ദ്