Kerala, News

കേരളത്തിലെ 12 മെഡിക്കൽ കോളേജുകൾക്ക് ഈ വർഷം എംബിബിഎസ്‌ പ്രവേശനത്തിന് അനുമതിയില്ല

keralanews 12 medical colleges in kerala are not eligible for mbbs admission this year

ന്യൂഡല്‍ഹി: രണ്ട് സര്‍ക്കാര്‍ കോളേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 12 മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് ഈ വര്‍ഷം അനുമതിയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനാല്‍ പ്രവേശനത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി.ഐ.)യുടെ ശുപാര്‍ശ ആരോഗ്യമന്ത്രാലയം അംഗീകരിച്ചതിനെ തുടർന്നാണിത്.ഇതോടെ ഇടുക്കി, പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ നൂറുവീതം സീറ്റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 1,600-ഓളം മെഡിക്കല്‍ സീറ്റുകളില്‍ ഈ അധ്യയനവര്‍ഷം പ്രവേശനം നടത്താനാകില്ല.സംസ്ഥാനത്തെ നിലവിലുള്ള ഒന്‍പത് മെഡിക്കല്‍ കോളേജുകളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതിനെ തുടര്‍ന്നാണ് പ്രവേശനം തടഞ്ഞത്. മെഡിക്കല്‍ കോളേജിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍പോലും ഒരുക്കാതെയാണ് നൂറും നൂറ്റമ്പതും സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതെന്ന് കൗണ്‍സില്‍ നിരീക്ഷിച്ചു.പാലക്കാട് മെഡിക്കല്‍ കോളേജിന്റെ അംഗീകാരം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. സ്വാശ്രയ കോളേജുകള്‍ അനുമതിക്കായി നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരും. തടസ്സം നീങ്ങിയാലേ ഈ കോളേജുകളിലേക്ക് ഈ വര്‍ഷം പ്രവേശനം നടത്താനാകൂ.ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ഇക്കുറി അനുമതിക്ക് അപേക്ഷിച്ചിരുന്നെങ്കിലും അതും ആരോഗ്യമന്ത്രാലയം നിഷേധിച്ചു. നിര്‍മാണം പൂര്‍ത്തിയാകാത്തതിനാലും അനുമതി കിട്ടാനിടയില്ലാത്തതിനാലും അടുത്ത അധ്യയനവര്‍ഷം ക്ലാസ് തുടങ്ങിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.ഗവ. മെഡിക്കല്‍ കോളേജ്, പാലക്കാട്,കെ.എം.സി.ടി., കോഴിക്കോട്,
എസ്.ആര്‍. മെഡിക്കല്‍ കോളേജ്, വര്‍ക്കല,പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട് ,മൗണ്ട് സിയോന്‍, പത്തനംതിട്ട,കേരള മെഡിക്കല്‍ കോളേജ്, പാലക്കാട്,അല്‍ അസര്‍, തൊടുപുഴ,ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ. മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍, തിരുവനന്തപുരം, ഡി.എം. വയനാട്,ഗവ. മെഡിക്കല്‍ കോളേജ്, ഇടുക്കി,ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട്,ശ്രീ അയ്യപ്പ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച്‌ ഫൗണ്ടേഷന്‍, പത്തനംതിട്ട എന്നിവയാണ് വിലക്ക് നേരിട്ടുള്ള കേരളത്തിലെ കോളേജുകൾ.

Previous ArticleNext Article