Kerala, News

നിപ്പ വൈറസ്;പഴം തീനി വവ്വാലുമായി ഡോക്റ്റർ ഭോപ്പാലിലേക്ക് തിരിച്ചു

keralanews nipah virus doctor went to bhopal with the sample of fruit eating bat

കോഴിക്കോട്:നിപ്പ വൈറസ് പരത്തുന്നതെന്ന് സംശയിക്കപ്പെടുന്ന പഴം തീനി വവ്വാലിന്റെ സാമ്പിളുമായി ഡോക്റ്റർ ഭോപ്പാലിലേക്ക് യാത്ര തിരിച്ചു. സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച വീടിനു പിറകിലുള്ള കാടുപിടിച്ച സ്ഥലത്തെ മരത്തില്‍ നിന്ന് പിടികൂടിയ വവ്വാലുമായാണ് ഡോക്ടര്‍ രാവിലെ പതിനൊന്നു മണിയോടെ വിമാനത്തില്‍ ഭോപ്പാലിലേക്ക് തിരിച്ചത്. ഭോപ്പാലിലെ ലാബിൽ പരിശോധിക്കുന്നതിനായാണ് വവ്വാലിനെ കൊണ്ടുപോയിരിക്കുന്നത്.പഴംതീനി വവ്വാലിന്‍റെ വിസര്‍ജ്യങ്ങളും പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി) ലാണ് പരിശോധന നടത്തുക. രണ്ടു ദിവസത്തിനകം പരിശോധനാഫലം ലഭ്യമാകും. വവ്വാലിനെ അതീവ സുരക്ഷിതമായി ഇന്‍കുബേറ്ററിലാക്കിയാണ് ഭോപ്പാലിലേക്ക് കൊണ്ടുപോകുന്നത്.എറണാകുളത്തുനിന്ന് കൊണ്ടുവന്ന ഡ്രൈ ഐസ് നിറച്ച ഇന്‍കുബേറ്ററിലാണിപ്പോള്‍ വവ്വാല്‍.

Previous ArticleNext Article