India, News

കർണാടകയിൽ കെ.ജി ബോപ്പയ്യ പ്രോടെം സ്പീക്കറായി തുടരും; വിശ്വാസ വോട്ടെടുപ്പ് നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീം കോടതി

keralanews bopaiah to remain karnataka pro tem speaker and the procedures of trust vote will be broadcast lively

ബെംഗളൂരു:കർണാടകയിൽ കെ ജി ബൊപ്പയ്യ പ്രൊടെം സ്‍പീക്കറായി തുടരും. വിശ്വാസവോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് കോടതി നിർദേശിച്ചു.നിയമസഭാ സെക്രട്ടറി നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യണം.എല്ലാ പ്രാദേശിക ചാനലുകള്‍ക്കും തത്സമയ സംപ്രേഷണത്തിന് അനുമതി നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നടപടികള്‍ സുതാര്യമായാണ് നടക്കുന്നത് എന്ന് ഉറപ്പുവരുത്താനാണ് തത്സമയം സംപ്രേഷണം ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. ഇത് പ്രോടെം സ്‍പീക്കര്‍ അംഗീകരിച്ചതായി ബിജെപി അറിയിച്ചു.. തത്സമയം സംപ്രേഷണം അനുവദിക്കുകയാണെങ്കില്‍ ബോപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചതിനെതിരെ നൽകിയ ഹർജി  പിന്‍വലിക്കാമെന്ന് കോണ്‍ഗ്രസ് അഭിഭാഷകനായ കബില്‍ സിബല്‍ വ്യക്തമാക്കി. പ്രോ ടെം സ്‍പീക്കറായുള്ള ബൊപ്പയ്യയുടെ നിയമനത്തെ കുറിച്ച് പരിശോധിക്കണമെങ്കില്‍ വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കേണ്ടിവരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ബോപ്പയ്യയുടെ വാദം കേൾക്കാതെ അദ്ദേഹത്തിനെതിരെ ഉത്തരവ് ഇറക്കാൻ കഴിയില്ലെന്നും ഇതിനായി അദ്ദേഹത്തിന് നോട്ടീസ് അയക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു.അതോടെ വിശ്വാസ വോട്ടിന്റെ തത്മസയ സംപ്രേക്ഷണം അനുവദിക്കുകയാണെങ്കില്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ജെഡിഎസിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.വിശ്വാസ വോട്ടെടുപ്പ് നീണ്ടുപോകുന്നത് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്-ജെഡിഎസ് അഭിഭാഷര്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകുകയായിരുന്നു.

Previous ArticleNext Article