Kerala, News

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങൾ ഉൽഘാടനം ചെയ്തു

keralanews the second year anniversary celebration of state cabinet was inaugurated

കണ്ണൂർ:സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാർഷികാഘോഷങ്ങൾ മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു.ഉൽഘാടന ചടങ്ങിനായി ഒരുക്കിയ പന്തൽ കണികളെക്കൊണ്ട് നിറഞ്ഞു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങളാണ് കളക്റ്ററേറ്റ് മൈതാനിയിലെത്തിയത്. മൈതാനത്തിലേക്കുള്ള കവാടത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെയും  മറ്റു മന്ത്രിമാരെയും വേദിയിലേക്ക് ആനയിച്ചത്. ഉൽഘാടന ചടങ്ങുകൾക്കിടയിൽ സർക്കാർ വകുപ്പുകൾ നൽകുന്ന സഹായധന പദ്ധതികളുടെ വിവരങ്ങൾ അടങ്ങുന്ന ‘സർക്കാർ ധനസഹായ പദ്ധതികൾ’ എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഈ പുസ്തകത്തിന്റെ ഇലക്ട്രോണിക് പതിപ്പും പുറത്തിറക്കിയിട്ടുണ്ട്.www.prd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഇത് ഡൌൺലോഡ് ചെയ്യാം. വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പൊൻകതിർ’ മെഗാ എക്സിബിഷന്റെ ഉൽഘാടനം മന്ത്രി കെ.കെ ശൈലജ നിർവഹിച്ചു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി,പുരാവസ്തു വകുപ്പ്, ഫോക്‌ലോർ അക്കാദമി,മൃഗ സംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്.കെഎസ്ഇബി സബ്‌സ്റ്റേഷനുകളുടെ മാതൃകയും എക്‌സിബിഷനിൽ ഒരുക്കിയിട്ടുണ്ട്.ഉൽഘാടന വേദി അലങ്കരിക്കാനായി ആറായിരത്തിലധികം ചെടികൾ ഒരുക്കിയിരുന്നു.വൈവിധ്യമാർന്ന മുളന്തണ്ടുകൾ കൊണ്ട് നിർമിച്ച ഒറ്റതിരി വിളക്കിലാണ് ആഘോഷങ്ങളുടെ തിരിതെളിയിച്ചത്. വേദി അലങ്കരിക്കാൻ ഉപയോഗിച്ച ചെടികൾ ജില്ലയിലെ ഇരുപത്തഞ്ചോളം സ്കൂളുകൾക്ക് നൽകാനാണ് തീരുമാനം. ജില്ലാപഞ്ചായത്ത് വഴി ഇവ സ്കൂളുകൾക്ക് നൽകും.ഇതിന്റെ ഉൽഘാടനം പാലയാട് സ്കൂളിലെ ഗൗരി ശങ്കർ,നവിത എന്നീ വിദ്യാർത്ഥികൾക്ക് ചെടി നൽകി മുഖ്യമന്ത്രി നിർവഹിച്ചു.

Previous ArticleNext Article