Kerala, News

തളിപ്പറമ്പ് ടാഗോര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഡ്മിഷന്‍ നറുക്കെടുപ്പിലൂടെ നടത്താൻ തീരുമാനം

keralanews admission in thalipparmba tagore higher secondary school will be conducted by draw

തളിപ്പറമ്പ്:തളിപ്പറമ്പ്  ടാഗോര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഡ്മിഷന്‍ നറുക്കെടുപ്പിലൂടെ നടത്താൻ തീരുമാനം.നേരത്തെ പ്രവേശനപരീക്ഷയിലൂടെ കുട്ടികളെ പ്രവേശിച്ചുവരുന്നത് ഈ വര്‍ഷം ശാസ്ത്രസാഹിത്യപരിഷത്തിന്റെ പരാതിയെ തുടര്‍ന്ന് ഡിപി ഐ ഒഴിവാക്കിയിരുന്നു. ഇതേതുടര്‍ന്ന് തലേന്ന് രാത്രി മുതല്‍ തന്നെ രക്ഷിതാക്കള്‍ അഡ്മിഷന് ക്യൂനിന്നത് വലിയ വാര്‍ത്തയായിരുന്നു. 256 കുട്ടികളാണ് ഇത്തരത്തില്‍ അഞ്ചാംക്ലാസില്‍ അപേക്ഷ നല്‍കിയത്. എട്ടാംക്ലാസിലേക്ക് 56 കുട്ടികളും അപേക്ഷിച്ചു . അഞ്ചിലേക്ക് 60, എട്ടിലേക്ക് 30 എന്നിങ്ങനെയാണ് അഡ്മിഷന്‍ നല്‍കുന്നത്.സ്റ്റേയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ പ്രവേശനനടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.എന്നാൽ  ഇന്നലെ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌കൂള്‍ ഉപദേശകസമിതി യോഗം നറുക്കെടുപ്പിലൂടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.അതേസമയം വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമായി ടാഗോര്‍ സ്കൂളില്‍ പ്രവേശനം നടത്തിയാല്‍ എന്ത് വിലകൊടുത്തും  തടയുമെന്ന് യൂത്ത്‌ കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി. സര്‍ക്കാര്‍ സ്കൂളില്‍ നറുക്കെടുപ്പിലൂടെ പ്രവേശനം നടത്തുന്നത്‌ തെറ്റായ നടപടിയാണ്. ഇത്തരത്തില്‍ വിദ്യാഭ്യാസ നിയമത്തെ അട്ടിമറിക്കുന്ന സമ്പ്രദായം അംഗീകരിക്കാനാകില്ലെന്നും യൂത്ത്‌ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ രാഹുല്‍ ദാമോദരന്‍ പറഞ്ഞു.

Previous ArticleNext Article