Kerala, News

കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിലെ ബെഞ്ച് തകർന്നു വീണ് പരിക്കേറ്റയാൾ മരിച്ചു

keralanews man who injured when the bench collapsed in kadachira sub registrar office died

കണ്ണൂർ:കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിലെ ബെഞ്ച് തകർന്നു വീണ് പരിക്കേറ്റയാൾ മരിച്ചു.കാപ്പാട് സി.പി സ്റ്റാറിന് സമീപത്തെ മണലിലെ വത്സരാജൻ(55) ആണ് മരിച്ചത്. തയ്യൽ തൊഴിലാളിയായിരുന്നു.ഒരാഴ്ചയായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വത്സരാജൻ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.കഴിഞ്ഞ ഏപ്രിൽ 18 ന് ഭൂസ്വത്ത് ഭാഗിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനായി കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിൽ കുടുംബാംഗങ്ങളോടൊപ്പം  എത്തിയതായിരുന്നു അദ്ദേഹം.രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകൾ ഓഫീസിൽ നൽകിയ ശേഷം ബെഞ്ചിലിരുന്നതായിരുന്നു.ഉടൻ ബെഞ്ചിന്റെ ഒരു ഭാഗം ഇളകി വീണ് വത്സരാജൻ മുറ്റത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.ഇവിടെ നടത്തിയ പരിശോധനയിൽ വീഴചയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തി.വത്സരാജന് സംസാരശേഷിയും കഴുത്തിന് താഴെ ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു.വെന്റിലേറ്റർ വഴിയാണ് ജീവൻ നിലനിർത്തിയിരുന്നത്.ഒരാഴ്ച മുൻപ് വത്സരാജനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.പരേതനായ ദാമോദരന്റേയും നളിനിയുടെയും മകനാണ്.ഭാര്യ:സാവിത്രി, മക്കൾ:സായൂജ്,സാന്ദ്ര.

Previous ArticleNext Article