തിരുവനന്തപുരം:കേരളം അടക്കം പത്തു സംസ്ഥാനങ്ങളിൽ കൂടി അടുത്ത രണ്ടു ദിവസങ്ങളിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.മെയ് അഞ്ചു മുതൽ ഏഴുവരെയാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കണക്കാക്കുന്നത്.ഉത്തരേന്ത്യയിൽ അനുഭവപ്പെടുന്ന പൊടിക്കാറ്റ് തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.ശക്തമായ മഴയിലും പൊടിക്കാറ്റിലും രാജസ്ഥാനിലും യുപിയിലും നിരവധിപേരാണ് മരിച്ചത്.ഡെൽഹിയിലടക്കം വിവിധയിടങ്ങളിൽ വീശിയടിച്ച കാറ്റിനു മണിക്കൂറിൽ നൂറു കിലോമീറ്ററിലേറെയായിരുന്നു വേഗത.
Kerala, News
കേരളത്തിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത
Previous Articleസ്പോർട്സിലൂടെ ആരോഗ്യം;’സാഹസിക മാസം’ പദ്ധതിയുമായി ജില്ലാ ഭരണകൂടം