Kerala, News

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിൽ അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിൽ ബഹളം

keralanews conflict in the admission for fifth standard in tagor vidyanikethan school thalipparamaba

തളിപ്പറമ്പ്:തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിൽ അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിൽ ബഹളത്തിൽ കലാശിച്ചു.പ്രവേശനത്തിനായി വ്യാഴാഴ്ച രാവിലെ സ്കൂളിലത്താണ് വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിരുന്നത്.എന്നാൽ സ്കൂളിൽ ഇടം കിട്ടാനുള്ള പ്രയാസമോർത്ത് ചില രക്ഷിതാക്കൾ തലേ ദിവസം രാത്രി തന്നെ സ്കൂളിലെത്തിയിരുന്നു.വ്യാഴാഴ്ച രാവിലെയായപ്പോഴേക്കും ഇരുനൂറോളംപേർ കുട്ടികളുമായി എത്തി.ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലുമായി 120 കുട്ടികൾക്ക് പ്രവേശനം നൽകാനായിരുന്നു അധികൃതരുടെ തീരുമാനം.എന്നാൽ സ്കൂളിലെത്തിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് കെഎസ്‌യു,എംഎസ്എഫ്,യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തലും തള്ളലും ഉണ്ടായി.ഒമ്പതരയോടെയാണ് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും സ്കൂളിലേക്ക് കടത്തി വിടാൻ തുടങ്ങിയത്.ഇതിനിടെ ടോക്കൺ നൽകിയുള്ള പ്രവേശനത്തിനെതിരെ പ്രതിഷേധമുയർന്നു.പ്രതിഷേധക്കാരും പോലീസും പലവട്ടം സംസാരിച്ചിട്ടും പ്രശ്നം തീരാതായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇടപെട്ട് പ്രവേശനത്തിനെത്തിയ എല്ലാവർക്കും അപേക്ഷ ഫോം നല്കാൻ ആവശ്യപ്പെട്ടു.പ്രവേശനക്കാര്യം അടുത്ത ദിവസം ചർച്ച ചെയ്ത് തീരുമാനിക്കാം എന്ന പ്രഖ്യാപനത്തോടെയാണ് പ്രശ്നങ്ങൾക്ക്  തീരുമാനമായത്.

Previous ArticleNext Article