തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്.രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പരീക്ഷാഫലം പ്രഖ്യാപിക്കും.പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പരീക്ഷാബോർഡ് യോഗത്തിലാണ് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തും.ഫലപ്രഖ്യാപനത്തിനുശേഷം പിആർഡി ലൈവ് എന്ന മൊബൈൽ ആപ്പിലും http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എന്നീ വെബ്സൈറ്റുകളിലും എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പിആർഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. എസ്എസ്എൽസി ഒഴികെയുള്ള പരീക്ഷകളുടെ ഫലം പരീക്ഷാഭവന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralapareekshabhavan.in) മാത്രമേ ലഭ്യമാകുകയുള്ളൂ.
Kerala, News
എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്
Previous Articleലിഗയുടെ കൊലപാതകം മാനഭംഗത്തിന് ശേഷം; പ്രതികളുടെ അറസ്റ്റ് ഉടൻ