Kerala, News

കണ്ണൂരിൽ വനിതാ ഡോക്റ്ററെ എസ്‌ഐ ഭീഷണിപ്പെടുത്തിയതായി ഡിജിപിക്ക് പരാതി നൽകി

keralanews lady doctor filed a petition to dgp that si threatended her

കണ്ണൂർ:തനിക്കെതിരെയുള്ള പരാതി പിൻവലിച്ചില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് കണ്ണൂർ ടൌൺ എസ്‌ഐ ഭീഷണിപ്പെടുത്തിയതായി വനിതാ ഡോക്റ്റർ ഡിജിപിക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം ഹർത്താൽ അനുകൂലികളെ കസ്റ്റഡിയിലെടുത്ത് ദേഹപരിശോധനയ്ക്കായി കൊണ്ടുവന്നിരുന്നു.വൈകുന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വലിറ്റി മെഡിക്കൽ ഓഫീസർ ഡോ.പ്രതിഭയോട് തയ്യാറാക്കിയ മെഡിക്കൽ രേഖകൾ തിരുത്തണമെന്ന് എസ്‌ഐ ആവശ്യപ്പെട്ടു. വൈകിട്ട് കൊണ്ടുവന്ന പ്രതികളുടെ ദേഹപരിശോധന നടത്താതെ റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടു.ഇത് അനുസരിക്കാത്തതിനെ തുടർന്ന് എസ്‌ഐ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഡോ.പ്രതിഭ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. നേരത്തെ ഇത് സംബന്ധിച്ച് ഡോക്റ്റർ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും ഡോക്റ്ററുടെ പരാതിയിൽ പറയുന്നു.എന്നാൽ ഡോക്റ്ററുടെ പരാതിയിൽ പോലീസ് വിശദീകരണം നൽകിയിട്ടുണ്ട്.കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ  ഹാജരാക്കുനതിന് മുന്നോടിയായി വൈദ്യ പരിശോധന നടത്തുന്നതിന് വൈകുന്നേരം 4 മണിയോടെ  കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.രാത്രി 8 മണി ആയിട്ടും വൈദ്യ പരിശോധന നടപടികൾ പൂർത്തിയാവാത്തതിനാൽ 25 ഓളം വരുന്ന പ്രതികൾ ബഹളം വെക്കുകയും അകമ്പടി ഡ്യൂട്ടിയിലുണ്ടായ പോലിസ് ഉദ്യോഗസ്ഥർക്കു നേരെ കൈയേറ്റ ശ്രമം നടത്തുകയും ചെയ്തു.പ്രതികളുടെ ബന്ധുക്കളും സുഹ്യത്തുക്കളും എന്ന് സംശയിക്കുന്ന ഒട്ടേറെ പേർ പ്രതികൾ വന്ന വാഹനം വളയുകയും ചെയ്തു.തുടർന്ന് ജില്ലാ പോലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൂടുതൽ ഫോഴ്സ് ആശുപത്രി പരിസരത്തെക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തു. എന്നാൽ 10.30 മണിയായിട്ടും വൈദ്യ പരിശോധന നടത്തുകയോ സർട്ടിഫിക്കറ്റ് അനുവദിക്കുകയോ ചെയ്തില്ല.ഇതിനിടയിൽ JFC  M I മജിസ്ട്രേറ്റ് കോടതി പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടും കോടതിയിൽ ഹാജരാക്കാൻ വൈകിയതിൽ എസ്‌ഐ ശ്രീജിത്ത് കൊടേരിയോട് വിശദികരണം ആവശ്യപ്പെട്ടു.തുടർന്ന് 10.45 മണിയോട് കൂടി ടൗൺ എസ്‌ഐ ജില്ലാ ആശുപത്രിയിൽ എത്തുകയും പ്രതികളുടെയും മറ്റ് ബന്ധുക്കളുടെയും ബഹളവുംമറ്റും കാരണം ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സം നേരിടാൻ സാധ്യതയുള്ളതിനാലും മറ്റ് അനിഷ്ട സംഭവങ്ങൾക്കും കാരണമായേക്കാവുന്നതിനാൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ കാണുകയും സ്ഥിതിഗതികളുടെ ഗൗരവം ഡോക്ടറെ മനസിലാക്കി കൊടുക്കുവാൻ ശ്രമിക്കുകയും ചെയ്തു.എന്നാൽ ഡോക്ടർമാരുടെ സമരം നടക്കുന്നതിനാൽ അതിന്റെ ചർച്ചയുടെ പുരോഗതിക്ക് കാത്തിരിക്കുകയാണെന്നും സമരവുമായി ബന്ധപെട്ട് ഡോക്ടർക്കുള്ള വിഷമങ്ങൾ പറയുകയും തുടർന്ന് ടൗൺ എസ്‌ഐ അവിടെ നിന്നും പോകുകയും ചെയ്തു.ആ സമയം നല്ല രീതിയിൽ പെരുമാറുകയും പിരിയുകയും ചെയ്ത ഡോക്ടർ പിന്നീട് പരാതി കൊടുത്തത് മറ്റാരോ തെറ്റായ വിവരങ്ങൾ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാവാനാണ് സാധ്യതയെന്നും, അല്ലാതെ ഡോക്ടറുടെ പരാതിയിൽ യാതൊരു കഴമ്പില്ലെന്നും പോലീസ് വിശദീകരിച്ചു.

Previous ArticleNext Article