Kerala, News

സംസ്ഥാനത്തെ സർക്കാർ ആശുപത്രി ഡോക്റ്റർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

keralanews the doctors of govt hospitals go for an indefinite strike from today

തിരുവനതപുരം:സംസ്ഥാനത്തെ സർക്കാർ ആശുപത്രി ഡോക്റ്റർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.ഒ.പി സമയം കൂട്ടിയതിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം.സമരത്തിന്‍റെ ഭാഗമായി അത്യാഹിത വിഭാഗങ്ങൾ ഒഴികെ ഒപികൾ പ്രവർത്തിക്കില്ലെന്നു കേരള ഗവണ്‍മെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ അറിയിച്ചു. മെഡിക്കല്‍ കോളജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം.ശനിയാഴ്ച മുതൽ കിടത്തി ചികിത്സ ഒഴിവാക്കാനാണ് ഡോക്റ്റർമാരുടെ തീരുമാനം.വൈകുന്നേരത്തെ ഒപിയിൽ രോഗികളെ നോക്കില്ലെന്നും ഇവർ വ്യക്തമാക്കി.നിലവിൽ രണ്ടുമണി വരെ ഉണ്ടായിരുന്ന ഒപി സമയം ആർദ്രം പദ്ധതിയുടെ ഭാഗമായി ആറുമണി വരെയാക്കി ഉയർത്തിയിരുന്നു.എന്നാൽ മിക്ക ഡോക്റ്റർമാരും തങ്ങളുടെ പ്രൈവറ്റ് പ്രാക്ടീസ് മുടങ്ങുമെന്ന് ചൂണ്ടിക്കാട്ടി ഈ തീരുമാനത്തെ എതിർക്കുകയായിരുന്നു.ഇതിനിടെ ആറുമണി വരെ ജോലി ചെയ്യാൻ വിസമ്മതിച്ച പാലക്കാട് കുമരമ്പത്തൂരിലെ ഡോക്റ്ററെ ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു.ഇതേ തുടർന്നാണ് ഡോക്റ്റർമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്.

Previous ArticleNext Article