Kerala, News

കൂത്തുപറമ്പ് കൈതേരിയിൽ ആർഎസ്എസ്, സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്

keralanews attack against the houses of cpm bjp workers in kuthuparamba

കൂത്തുപറമ്പ്:കൂത്തുപറമ്പ് കൈതേരിയിൽ ആർഎസ്എസ്,സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്.ബുധനാഴ്ച പുലർച്ചെ ഒരുമണിയോട് കൂടിയാണ് ആർഎസ്എസ് പ്രവർത്തകൻ കൈതേരിയിലെ ഹർഷിൻ ഹരീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകരുകയും ഹരീഷിന്റെ സഹോദരി ഹരിതയ്ക്ക് ജനൽചില്ല് തട്ടി പരിക്കേൽക്കുകയും ചെയ്തു.ഹർഷിന്റെ അമ്മയ്ക്കും സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ചെവിക്ക് കേൾവിക്കുറവുണ്ടാവുകയും ചെയ്തു.ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.ഇത് മൂന്നാം തവണയാണ് ഹർഷിന്റെ വീടിനു നേരെ അക്രമണമുണ്ടാകുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോട് കൂടിയാണ് സിപിഎം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് മുൻ വൈസ് പ്രെസിഡന്റുമായ പി.അബ്ദുൽ റഷീദിന്റെ വീടിന് നേരെ ബോംബേറുണ്ടായത്.സ്‌ഫോടനത്തിൽ വീടിന്റെ ഗ്രിൽസ്, ജനൽചില്ലുകൾ,വരാന്തയിൽ ഉണ്ടായിരുന്ന കസേര എന്നിവ തകർന്നു.ആക്രമണം നടക്കുമ്പോൾ റഷീദും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.അക്രമം വ്യാപിക്കാതിരിക്കാൻ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Previous ArticleNext Article