
കൊച്ചി:വീടാക്രമണത്തെത്തുടർന്നു ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തെത്തുടർന്ന് പറവൂർ മണ്ഡലത്തിൽ ഇന്ന് ബിജെപി ഹർത്താൽ.വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പിൽ ശ്രീജിത്(27) ആണ് മരിച്ചത്. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീജിത്ത് തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോട് കൂടിയാണ് മരണപ്പെട്ടത്.പോലീസ് മർദ്ദനത്തെ തുടർന്നാണ് ശ്രീജിത്ത് മരണപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിച്ചു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്നു രാവിലെ വരാപ്പുഴ പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നു ശ്രീജിത്തിന്റെ വീടു സന്ദർശിക്കും.