കണ്ണൂർ:ജില്ലയിലെ സ്വകാര്യ ബസ്സുകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു.കസ്റ്റമറി ബോണസ് നേടിയെടുക്കുന്നതിനായാണ് സ്വകാര്യ ബസ് തൊഴിലാളികൾ – സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്സ്, എ.ഐ.ടി.യു.സി, എസ്.ടി.യു തുടങ്ങിയ സംഘടനകൾ അനിശ്ചിതകാല സമരത്തിന് ആഹ്വാനം നൽകിയിരുന്നത്.ബോണസ് പത്തൊമ്പത് ശതമാനത്തിൽ നിന്നും ഒരു ശതമാനം വർദ്ധിപ്പിച്ച് ഇരുപത് ശതമാനമാക്കി നൽകിയതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.ലേബർ ഓഫീസിൽ ബസ് ഓണേഴ്സും തൊഴിലാളികളും നടത്തിയ ചർച്ചയിലാണ് ബോണസ് കൂട്ടി നൽകാൻ തീരുമാനമായത്.
Kerala, News
ജില്ലയിലെ സ്വകാര്യ ബസ്സുകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു
Previous Articleജാർഖണ്ഡിൽ പ്രതിരോധ കുത്തിവെയ്പ്പെടുത്ത മൂന്നു കുട്ടികൾ മരിച്ചു