India, News

പാക്കിസ്ഥാൻ പിടികൂടി തിരിച്ചയച്ച ബോട്ടുകളിൽ ഭീകരർ എത്താൻ സാധ്യതയെന്ന് സൂചന;ഗോവൻ തീരത്ത് ജാഗ്രത നിർദേശം

keralanews terrorists are likely to reach in india by boat alert in goa coast

പനാജി:പാക്കിസ്ഥാൻ പിടികൂടി തിരിച്ചയച്ച ബോട്ടുകളിൽ ഭീകരർ എത്താൻ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സൂചന നൽകിയതിനെ തുടർന്ന് ഗോവൻ തീരത്ത് ജാഗ്രത നിർദേശം നൽകി.ഗോവൻ തീരത്തെ കാസിനോകൾക്കും ബോട്ടുകൾക്കും കപ്പലുകൾക്കുമാണ് സംസ്ഥാന സർക്കാർ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുൻപ് പാക്കിസ്ഥാൻ പിടിക്കൂടിയ ഇന്ത്യയിൽ നിന്നുള്ള ഒരു മൽസ്യബന്ധന ബോട്ട് വിട്ടയച്ചിരുന്നു.ഇതിൽ ഭീകരവാദികൾ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണു രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.നേരത്തെ ഇത്തരത്തില്‍ കടല്‍ മാര്‍ഗം എത്തിയാണ് താജ് ഹോട്ടലിൽ  ഭീകരാക്രമണം നടത്തിയത്. സമാനരീതിയില്‍ ആക്രമണം നടത്തുവാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി കോസ്റ്റ് ഗാര്‍ഡ് ആണ് വിവരം നല്‍കിയത്. ഗോവന്‍ തീരത്തിന് പുറമെ മുംബൈ തീരത്തും ഗുജറാത്തിന്റെ കടല്‍ പ്രദേശങ്ങളിലേക്കും ഇതേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഗോവ തുറമുഖവകുപ്പ് മന്ത്രി ജയേഷ് സാൽഗാവോൻകാർ വ്യക്തമാക്കി. ഈ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Previous ArticleNext Article