
തലശ്ശേരി:മൊയ്‌ദുപാലത്തിൽ ലോറിയുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു.അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് നിസാര പരിക്കേറ്റു.കാർ ഓടിച്ചിരുന്ന താണ സ്വദേശി ഷാഹിദ്, സുഹൃത്ത് തലശ്ശേരി സ്വദേശി മുഹ്‌സിൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കണ്ണൂർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം നാലുമണിയോടു കൂടിയാണ് അപകടം നടന്നത്.കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും പാലത്തിന്റെ മധ്യഭാഗത്തുവെച്ച് കൂട്ടിയിടിക്കുകയായിരുന്നു.തുടർന്ന് കാറിനു തീപിടിക്കുകയായിരുന്നു.തീപിടിച്ച കാറിൽ നിന്നും മുഹ്സിനും ഷാഹിദും ഇറങ്ങി ഓടി.തീപിടിച്ചതിനെ തുടർന്ന് ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.തലശ്ശേരിയിൽ നിന്നും രണ്ടു യുണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.