Kerala, News

കാഞ്ഞങ്ങാട് ആശുപത്രിയിൽ ഗർഭിണി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം

keralanews the protest is strong in the case of death of pregnant lady with out getting proper treatment

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ആശുപത്രിയിൽ ഗർഭിണി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം.കാഞ്ഞങ്ങാട് സ്വദേശിനി ആശയാണ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലം ചികിത്സ കിട്ടാതെ മരണപ്പെട്ടത്.മാർച്ച് 17 നാണ് ആശയെ  വയറുവേദനയും ഛർദിയും കാരണം കാഞ്ഞങ്ങാട് ദീപ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്.എന്നാൽ ആശയെ  പരിശോധിച്ച ഡോക്റ്റർമാർ പറഞ്ഞത് ആശയ്ക്ക് യാതൊരു വിധത്തിലുള്ള കുഴപ്പമില്ലെന്നും ഇത്  വെറും അഭിനയം മാത്രമാണെന്നുമാണ്.രോഗിയുടെ അഭിനയത്തിന് നിങ്ങൾ കൂട്ടുനിൽക്കരുതെന്നും ബന്ധുക്കളോട് പറഞ്ഞു എന്നാൽ അവശത വർധിച്ചപ്പോൾ ബന്ധുക്കൾ വീണ്ടും ഡോക്റ്ററെ സമീപിച്ചു.അപ്പോഴും ഡോക്റ്റർ ആദ്യം നൽകിയ മറുപടി തന്നെയാണ് നൽകിയത്.ഇതിനെത്തുടർന്ന് ബന്ധുക്കൾ ആശയെ അവിടെനിന്നും ഡിസ്ചാർജ് ചെയ്ത് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്നും ആശയുടെ  ശരീരം മുഴുവൻ ഇൻഫെക്ഷൻ ബാധിച്ചെന്നും ആശ രക്ഷപ്പെടാനുള്ള സാധ്യത ഒരുശതമാനം മാത്രമേ ഉള്ളൂ എന്നും അറിയുന്നത്.ഈ സംഭവത്തിനെതിരെ കടുത്ത പ്രതിശേഷമാണ് ഉയരുന്നത്.സംഭവത്തെ കുറിച്ച് ആശയുടെ ഒരു ബന്ധു ഫേസ്ബുക്കിൽ എഴുതിയ ഒരു പോസ്റ്റും ഇപ്പോൾ ചർച്ചയാകുകയാണ്.

Previous ArticleNext Article