Kerala, News

കീഴാറ്റൂരിൽ ഇന്ന് സിപിഎം ജനജാഗ്രത മാർച്ച്

keralanews cpm janajagratha march today in keezhattoor

കണ്ണൂർ:കണ്ണൂര്‍: ‘കീഴാറ്റൂരിനെ സംഘര്‍ഷമേഖലയാക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നതിനെതിരേ’ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ജനജാഗ്രത സമരം ഇന്ന്.ഇതിനായി കീഴാറ്റൂര്‍ ജനകീയസംരക്ഷണ സമിതിക്ക് ഇന്ന് രൂപം നൽകും. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ സമിതി രൂപവത്കരണപ്രഖ്യാപനം നടത്തും.തുടർന്ന് കീഴാറ്റൂർ ഗ്രാമവാസികൾ ഒന്നടങ്കം തളിപ്പറമ്പിലേക്കുള്ള ജനജാഗ്രത മാർച്ചിലും പങ്കെടുക്കും. വൈകുന്നേരം നാലുമണിക്ക് കീഴാറ്റൂർ ഇഎംഎസ് സ്മാരക വായനശാലയ്ക്ക് സമീപത്തുനിന്നും മാർച്ച് ആരംഭിക്കും.ദേശീയ പാതയ്ക്ക് സ്ഥലം കൈമാറാൻ സമ്മതമറിയിച്ചവരും ഗ്രാമവാസികളും ഒന്നിച്ച് കീഴാറ്റൂർ വയലിലേക്ക് മാർച്ച് ചെയ്യും.തുടർന്ന് ദേശീയപാതാ ബൈപ്പാസിനായി അടയാളപ്പെടുത്തിയ സി.പി.എം. പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സ്ഥലത്ത് ‘വികസനാവശ്യത്തിന് ഭൂമി വിട്ടുതരും’ എന്ന ബോര്‍ഡ് സ്ഥാപിക്കും. ആകെയുള്ള 60 ഭൂവുടമകളില്‍ 54 പേരും ശനിയാഴ്ച ഈ ബോര്‍ഡ് സ്ഥാപിക്കുമെന്ന് സി.പി.എം. നേതൃത്വം അറിയിച്ചു. ശേഷം മാർച്ച് തളിപ്പറമ്പിലേക്ക് നീങ്ങും.തളിപ്പറമ്പ് ടൌൺ സ്‌ക്വയറിൽ നടക്കുന്ന കൂട്ടായ്‌മയിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.വി ഗോവിന്ദൻ,ജില്ലാ സെക്രെട്ടറി പി.ജയരാജൻ,എംഎൽഎമാരായ ജെയിംസ് മാത്യു,ടി.വി രാജേഷ്,എൽഡിഎഫ് നേതാക്കൾ,കലാസാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.പ്രകടനം തളിപ്പറമ്പിലെത്തുമ്പോൾ ഐക്യദാര്‍ഢ്യവുമായെത്താന്‍ തളിപ്പറമ്പ് ഏരിയയിലെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച സി.പി.എം. നേതൃത്വത്തില്‍ തളിപ്പറമ്പിലേക്കും ഞായറാഴ്ച ദേശീയപാതാ ബൈപ്പാസ് വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കീഴാറ്റൂരിലേക്കും നടക്കുന്ന പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വന്‍ സുരക്ഷയൊരുക്കും.ജില്ലാ പോലീസ് മേധാവി ശിവവിക്രമും ഡി.വൈ.എസ്.പി. കെ.വി.വേണുഗോപാലും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കും.

Previous ArticleNext Article